Childhood home of Jesus Christ found in Nazareth.
ലണ്ടൻ: ഈശോയുടെ ബാല്യകാല വസതി സ്ഥിതി ചെയ്യ്തിരുന്ന സ്ഥലം കണ്ടെത്തിയതായി ബ്രിട്ടീഷ് പുരാവസ്തു ഗവേഷകൻ പ്രൊഫ. കെൻ ഡാർക്ക്. 1930 -കാലഘട്ടത്തിൽ ഇത് ജോസഫിന്റെ ഭാവനമാണെന്ന വാദത്തെ ഗവേഷകർ നിഷേധിച്ചിരുന്നു. പതിനാല് വർഷക്കാലത്തെ ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഡാർക്ക് തന്റെ കണ്ടെത്തൽ നടത്തിയത്. ക്രൂസേഡർ സെറ്റ് എന്ന പുസ്തകത്തിലാണ് ഈ വീട് ഭാഗികമായി ചുണ്ണാമ്പുകല്ലുകളുള്ള ഒരു കുന്നിൻ മുകളിലാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ പ്രകൃതിദത്ത ഗുഹയുടെ ഭാഗങ്ങളും വീടിനുള്ളത്.
വീടിനെക്കുറിച്ച് നടത്തിയ പഠനത്തിൽ പാറയുടെ ഘടനയെക്കുറിച്ചുള്ള മികച്ച ധാരണയും, കരകൗശല വൈദഗ്ധ്യവും ഒന്നുചേർന്ന നിർമ്മിതിയാണെന്ന് കണ്ടെത്താൻ സാധിച്ചതായി പ്രൊഫ. ഡാർക്ക് പറഞ്ഞു. നാലാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യം ക്രിസ്ത്യൻ മതത്തെ കോൺസ്റ്റന്റിന്റെ കീഴിലുള്ള ഭരണകൂട മതമായി സ്വീകരിച്ചപ്പോൾ കുന്നിന്മുകളിലെ ഗുഹാ ദേവാലയം നിർമ്മിച്ചതായും ഡാർക്ക് തന്റെ ഗവേക്ഷണത്തിന്റെ അടിസ്ഥാനത്തിൽ വെളിപ്പെടുത്തി. ഈ വീടിനെ സംബന്ധിച്ച ആദ്യത്തെ കണ്ടെത്തലുകൾ 1880-കളിലാണ് ഉണ്ടായത്. പിന്നീട് 1930-വരെയുള്ള ഉത് ഖനനത്തിലൂടെ കൂടുതൽ കണ്ടെത്തലുകൾ സാധ്യമായത്. ഈ ഭവനം ജോസഫിന്റെതാണെന്ന് വാദിച്ച ഡാർക്ക് അതുമായി ബന്ധപ്പെട്ട ലേഖനം എഴുതിയിരിക്കുന്നു.
ഈശോയുടെ ബാല്യകാലത്തെക്കുറിച്ച് സുവിശേഷങ്ങളിൽ വളരെ കുറച്ച് മാത്രമേ പരാമർശിക്കുന്നുള്ളൂ. നിരവധിയായ പഠനങ്ങൾക്കും ഗവേഷങ്ങൾക്കും ശേഷം മാത്രമേ ഈ വീടിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ. ഒന്നാം നൂറ്റാണ്ടിലെ വാസ സ്ഥലമായിരുന്നു ഈ ഭാവനമെന്ന കണ്ടെത്തൽ വിവിധ ഗവേക്ഷകർ ശരിവെച്ചിരുന്നു. യേശുവിന്റെ ബാല്യകാലത്തെപ്പറ്റിയുള്ള ശരിയായ കണ്ടെത്തലുകൾക്ക് ആക്കം കൂട്ടിയത് പ്രൊഫ. കെൻ ഡാർക്കിന്റെ ആദ്യകാല പഠനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group