മക്കൾ ദൈവത്തിന്റെ ദാനം : പത്തൊൻപത് മക്കൾക്ക് ജന്മം നൽകിയ പിതാവ് യാത്രയായി

കോട്ടയം: പത്തൊൻപത് മക്കൾക്ക് ജന്മം നൽകിയ വന്ദ്യപിതാവ് യാത്രയായി. മക്കൾ ദൈവത്തിന്റെ ദാനമെന്നു വിശ്വസിച്ച വെച്ചൂച്ചിറ നിരപ്പേൽ (പിണമറുകിൽ) എൻ.എം. ഏബ്രഹാം (കൂട്ടിപാപ്പൻ) വിടപറയുമ്പോൾ തൊണ്ണൂറു വയസായിരുന്നു. വെച്ചൂച്ചിറയിലെ ആദ്യകാല കുടിയേറ്റ കർഷകനും മണ്ണിനോടു പൊരുതി ജീവിച്ച മാതൃകാ കർഷകനുമായിരുന്ന എൻ.എം. ഏബ്രഹാം നാട്ടുകാർക്കും ബന്ധുക്കൾക്കും കുട്ടിപാപ്പനായിരുന്നു.മേരിക്കുട്ടിയാണ് ഭാര്യ. ഇവർക്കു ജനിച്ച 19 മക്കളി ൽ 15 പേർ നാട്ടിലും വിദേശത്തുമായി കഴിയുന്നു. ത്രേസ്യാ , അന്നമ്മ, ആന്റണി, റാണി, ഗീത, ജെയിംസ്, വിൻസെന്റ്, ബിജു, സീന, സിസ്റ്റർ ക്രിസ്റ്റിന എസ്എബിഎസ്, റെജിന ബിക്കി, ദീപ, മിക്കു, നീതു, പരേതരായ ബാബു, മൈക്കിൾ എന്നിവരാണ് മക്കൾ. സംസ്കാരം 11.30 നു വെച്ചൂച്ചിറ സെന്റ് ജോസഫ് വലിയ പള്ളിയിൽ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group