കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രതീക്ഷയാണ് കുഞ്ഞുങ്ങൾ

പാലാരിവട്ടം : കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രതീക്ഷയാണ് കുഞ്ഞുങ്ങളെന്ന് ഉദ്ബോധിപ്പിച്ച് മാനന്തവാടി രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം.

ചെറുപുഷ്പ മിഷൻലീഗ് കേരള സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ മെഗാ ഓൺലൈൻ സംഗമം എയ്ഞ്ചലോസ് 2K24 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രതീക്ഷകളാണ് നിങ്ങളെന്നും നിങ്ങളിലൂടെയാണ് നല്ല സഭയേയും സമൂഹത്തെയും വാർത്തെടുക്കാൻ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം കേരളത്തിലെ വിവിധ രൂപതകളിൽ നിന്നായി ആദ്യ കുർബാന സ്വീകരിച്ച മൂവായിരത്തിലധികം കുട്ടികൾ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m