ദൈവത്തിന്റെ ദാനമാണ് കഴിവുകൾ എന്ന് തിരിച്ചറിയുവാനും അവനന്നായി ഉപയോഗിക്കാനും കുട്ടികൾക്ക് ആകണം : മാർ ജോസഫ് പെരുന്തോട്ടം.

ചങ്ങനാശ്ശേരി : കഴിവുകൾ ദൈവ ദാനമാണന്ന് തിരിച്ചറിയാനും, അവ നന്നായി ഉപയോഗിക്കാനും കുട്ടികൾക്ക് ആകണമെന്നും, വിട്ടുപിരിയാത്ത സംരക്ഷകനാണ് ദൈവം എന്ന ചിന്തയിൽ എപ്പോഴും ജീവിക്കണമെന്നും കേരള ലേബർ മൂവ്മെന്റ് ( കെ എൽ എം ) ചങ്ങനാശ്ശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ കേരള ലേബർ മൂവ്മെന്റ് അംഗങ്ങളുടെ മക്കൾക്ക് നൽകുന്ന കെ എൽ എം മെറിറ്റ് അവാർഡ് ജേതാക്കളെ അനുമോദിച്ചുകൊണ്ട് നടത്തിയ ഓൺലൈൻ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.സോഷ്യൽ മീഡിയായെ ഒത്തിരിയെറെ ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൽ ഏറെ ആത്മനിയന്ത്രണം പാലിക്കണമെന്നും അടിമകൾ ആകരുതെന്നും , നന്നായി പ്രാർത്ഥി ക്കുകയും, നന്നായി പഠിച്ച് നാട്ടിൽ തന്നെ ഗവൺമെന്റ് ജോലികൾക്കായി പരിശ്രമിക്കണമെന്നും മാർ ജോസഫ് പെരുന്തോട്ടം കൂട്ടിച്ചേർത്തു.വിജയികളെ അഭിവന്ദ്യ പിതാവ് പ്രേത്യകം അഭിനന്ദിക്കുകയും എല്ലാവിധ പ്രാർഥനാശംസകൾ നേരുകയും ചെയ്തു.തുടർന്ന് വികാരി ജനറാൾ വെരി.റവ. ഫാദർ ജോസഫ് വാണിയ പുരയ്ക്കൽ അവാർഡുകൾ വിതരണം ചെയ്തു.സണ്ണി അഞ്ചിൽ സ്വാഗതം ആശംസിച്ചു.അതിരൂപത ഡയറക്ടർ ഫാ.ജോസ് പുത്തൻചിറ അധ്യക്ഷത വഹിച്ചു. അസി.ഡയറക്ടർ ഫാ.ജോൺ വടക്കേക്കളം ആമുഖ പ്രസംഗം നടത്തി. സോബിച്ചൻ ജോസഫ് നന്ദി രേഖപ്പെടുത്തി.

സണ്ണി അഞ്ചിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group