സമൂഹത്തിൽ വര്‍ഗ്ഗീയ ധ്രുവീകരണത്തിനു ചിലർ ശ്രമിക്കുകയാണെന്ന് കെആര്‍എല്‍സിസി അൽമായ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. അലക്സ് വടക്കുംതല.
കേരളത്തിന്റെ സമ്പന്നമായ മതസൗഹാര്‍ദ്ദവും സമാധാനാന്തരീക്ഷവും ശിഥിലമാകുന്നത് പ്രതിരോധിക്കാന്‍ യോജിച്ച ശ്രമങ്ങളുണ്ടാവണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
കെആര്‍എല്‍സിസി അൽമായ കമ്മീഷന് എറണാകുളത്ത് സംഘടിപ്പിച്ച നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. മുന്‍ വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, അൽമായ കമ്മീഷന് സെക്രട്ടറി ഫാ. ഷാജ്കുമാര്‍, സെക്രട്ടറിമാരായ പുഷ്പ ക്രിസ്റ്റി, പി.ജെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന് ദേശീയ പ്രസിഡന്റ് ജോയി ഗോതുരുത്ത്, സംവരണ സംരക്ഷണ മുന്നണിയുടെ ജനറല്‍ കണ്‍വീനറും കെഎല്‍സിഎ ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ഷെറി ജെ. തോമസ്, നാളികേര വികസന കോര്പറേഷന് ഡയറക്ടര്‍ ബെന്നി പാപ്പച്ചന് എന്നിവരെ ആദരിച്ചു.
കത്തോലിക്കാ സഭയിലെ ആഗോള സിനഡിന്റെ പശ്ചാത്തലത്തില്‍ ‘സിനഡാന്മക സഭയിലെ അൽമായരുടെ ദൗത്യം’ എന്ന വിഷയത്തില്‍ റവ. ഡോ. ജേക്കബ് പ്രസാദ് വിഷയാവതരണം നടത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group