കുഞ്ഞുങ്ങൾ, കുടുംബങ്ങളുടെയും ലോകത്തിന്റെയും സഭയുടെയും ആനന്ദം : മാർപാപ്പാ

ദൈവദൃഷ്ടിയിൽ വിലപ്പെട്ടവരായ കുഞ്ഞുങ്ങളുടെ ബാല്യം നിഷ്ഠൂരം കവർച്ച ചെയ്യപ്പെടുന്നുവെന്ന് മാർപ്പാപ്പാ.

മെയ് 25-26 തീയതികളിൽ റോം വേദിയാക്കി ആചരിക്കുവാൻ പോകുന്ന കുട്ടികളുടെ ഒന്നാം ലോകദിനത്തോടനുബന്ധിച്ചു ഇന്നലെ നല്കിയ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

മാതാപിതാക്കളുടെയും കുടുംബങ്ങളുടെയും ലോകത്തിൻറെയും സഭയുടെയും ആനന്ദമായ കുഞ്ഞുങ്ങൾ ഇന്ന് യുദ്ധത്തിൻറെയും അക്രമത്തിൻറെയും പട്ടിണിയുടെയും പിടിയിലമരുന്നതും തെരുവുകളിൽ കഴിയേണ്ടിവരുന്നതും സൈന്യത്തിൽ ചേരാൻ നിർബന്ധിതരാകുന്നതും വിവിധങ്ങളായ സാമൂഹ്യതിന്മകളെ അവർ നേരിടേണ്ടിവരുന്നതും പാപ്പാ തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്നു.

നാമെല്ലാവരും മക്കളും സഹോദരങ്ങളുമാണെന്നും ആരും ലോകത്തിലേക്കാനയിക്കാത്ത പക്ഷം ആർക്കും അസ്തിത്വമില്ലെന്നും സ്നേഹം നല്കുകയും സ്വീകരിക്കുകയും ചെയ്യാതെ ആർക്കും വളരാനാവില്ലെന്നും കുട്ടികൾ നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് പാപ്പാ സന്ദേശത്തിൽ എഴുതുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group