ദിവ്യകാരുണ്യ നാഥന്റെ സന്നിധിയിലേക്ക് ചിലി. : ദേശീയ ദിവ്യകാരുണ്യ ആരാധന ദിനം ഇന്ന്

സാന്‍റിയാഗോ: മിഷന്‍ ഫാത്തിമ ചിലി സംഘടിപ്പിക്കുന്ന ദിവ്യകാരുണ്യ ആരാധനാ ദേശീയ ദിനാചരണo ഇന്ന്.ചിലിയെ മനസ്സില്‍ വെച്ചുകൊണ്ട് നമുക്ക് ദൈവത്തെ ആരാധിക്കാം” എന്ന പ്രമേയവുമായി നടക്കുന്ന ദിനാചരണത്തിന് തെക്കേ അമേരിക്കൻ വൻ‌കരയിലെ തിരദേശ രാജ്യമായ ചിലിയിലെ മുഴുവന്‍ രൂപതകളും പങ്കെടുക്കുo. രാവിലെ 8 മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കുന്ന ദേശീയ ദിനാചരണത്തിൽ വിശുദ്ധ കുര്‍ബാനയും, ജപമാല അര്‍പ്പണവും, പ്രത്യേക വിചിന്തനങ്ങളും ഉണ്ടായിരിക്കും..ദിവ്യകാരുണ്യ ദേശീയ ദിനത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് വേണ്ടിയും, സമാധാനത്തിനും സാമൂഹ്യ നീതിയ്ക്കും ക്രിസ്ത്യന്‍ മൂല്യങ്ങളില്‍ അധിഷ്ടിതമായ ഭരണഘടനക്ക് വേണ്ടിയും വിശ്വാസികള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കും.സാന്താ മരിയ ഡെ ലോസ് ഏഞ്ചലസ് രൂപതാധ്യക്ഷന്‍ ഫെലിപ്പെ ബക്കാരെസെയാണ് തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുക. സാന്റിയാഗോ സഹായ മെത്രാന്‍ ക്രിസ്റ്റ്യന്‍ കാസ്ട്രോ, ബിഷപ്പ് ക്രിസ്റ്റ്യന്‍ റോണ്‍കാഗ്ലിയോളോ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group