കുടുംബാസൂത്രണ നയത്തില്‍ മാറ്റംവരുത്തി ചൈന.

കുടുംബാസൂത്രണ നയത്തില്‍ പുതിയ മാറ്റങ്ങൾ വരുത്തി ചൈനീസ് സർക്കാർ.
മൂന്ന് കുട്ടികൾക്കുവരെ ജന്മം നൽകാൻ ദമ്പതികൾക്ക് അനുവാദം നൽകികൊണ്ടാണ് കുടുംബാസൂത്രണ നയം ചൈന വീണ്ടും പൊളിച്ചെഴുതിയത്.
ചൈനയിലെ ജനനനിരക്ക് കുറയുന്നതും പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്നതും വ്യക്തമാക്കുന്ന സെൻസസ് രേഖകളുടെ അടിസ്ഥാനത്തിലാണ്, നാല് പതിറ്റാണ്ടുകളായി തുടരുന്ന കുടുംബാസൂത്രണ നയത്തിൽ ചൈന മാറ്റം വരുത്തിയത്.
ജനസംഖ്യാ വർധന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 1980ലാണ് സന്താനനിയന്ത്രണം നടപ്പാക്കാൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചത്. ഏതാണ്ട് 36 വർഷം ഒരു കുട്ടി എന്ന നയമാണ് ചൈന പിന്തുടർന്നത്. ലോകത്തെ ഏറ്റവും കർശനമായ കുടുംബാസൂത്രണ നയമായിരുന്നു ഇത്. 2016ൽ ഇത് പിൻവലിച്ച്, രണ്ട് മക്കൾ വരെയാകാമെന്ന് പ്രഖ്യാപിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group