ചൈനയിലെ ഷാൻക്സിയിലെ യൂൻചെനാങിലെ മെത്രാനായിരുന്ന ബിഷപ് പീറ്റർ ജുൻവെയ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 59 വയസ്സായിരുന്നു.
വത്തിക്കാന്റെയും ചൈനീസ് ഭരണകൂടത്തിന്റെയും അനുവാദത്തോടെ 2010 ലായിരുന്നു ബിഷപ്പിന്റെ മെത്രാഭിഷേകം.
കഠിനാദ്ധ്വാനിയായ വ്യക്തിയായിരുന്നു. സുവിശേഷവൽക്കരണത്തിനും ആരാധനാലയങ്ങളുടെ നിർമാണത്തിനും വേണ്ടി അഹോരാത്രം
കഷ്ടപ്പെട്ടിരുന്നു അദ്ദേഹം.ബിഷപ്പിന്റെ വേർപാടിൽ വേദനിക്കുന്നതായി രൂപതാവൃത്തങ്ങൾ അറിയിച്ചു.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അടുത്ത കാലത്തായി ചികിത്സയിലായിരുന്നു അദ്ദേഹം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group