ചൈനീസ് ബിഷപ്പിനെ ഭരണകൂടം തട്ടിക്കൊണ്ടുപോയി..

വത്തിക്കാൻ അംഗീകരിച്ച ബിഷപ്പ് ഷാവോ ഷൂമിനെ ചൈനീസ് പോലീസ് തട്ടിക്കൊണ്ടുപോയി. വർഷങ്ങളോളം ചൈനീസ് സർക്കാരിന്റെ പീഡനത്തിന് ഇരയായ ബിഷപ്പാണ് ഇദ്ദേഹം. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ അഞ്ച് തവണയെങ്കിലും ബിഷപ്പ് ഷാവോയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

2017 മെയ് മാസത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഏഴ് മാസത്തിന് ശേഷം വിട്ടയക്കുകയും ചെയ്തു. പിന്നീട് 2018 നവംബർ ഒമ്പതിനും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി, എങ്കിലും പിന്നീട് വിട്ടയച്ചു. കത്തോലിക്കാ പുരോഹിതന്മാർക്കും ബിഷപ്പുമാർക്കുമെതിരെ ചൈനീസ് സർക്കാർ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. മതപരമായ പ്രവർത്തനങ്ങൾക്കായി യാതൊരുവിധ സ്വതന്ത്രവും രാജ്യത്ത് ഇല്ല.ചൈനയിലെ കത്തോലിക്കർ തങ്ങളുടെ ബിഷപ്പിന്റെ വേഗത്തിലുള്ളതും സുരക്ഷിതവുമായ മോചനത്തിനു വേണ്ടിയുള്ള പ്രാർത്ഥനയിലാണ്.

ക്രിസ്മസ്, ഈസ്റ്റർ, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ തുടങ്ങിയ കത്തോലിക്കാ സഭയിലെ സുപ്രധാന തിരുനാളുകളോട് അടുത്ത ദിനങ്ങളിലെല്ലാം മുൻപും ബിഷപ്പിനെ ആസൂത്രിതമായി തട്ടിക്കൊണ്ടുപോയിരുന്നു. ഇത്തവണ അത് മരിച്ചവരെ അനുസ്മരിക്കുന്ന തിരുനാളിനോട് അനുബന്ധിച്ച ദിവസങ്ങളിൽ ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group