മരണമടഞ്ഞ പട്ടാളക്കാർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ക്രൈസ്തവരോട് ആഹ്വാനം ചെയ്ത ചൈനീസ് ഭരണകൂടം..

ബീജിംഗ് : ജപ്പാൻ അധിനിവേശകാലത്ത് മരണമടയുകയും കൊല്ലപ്പെടുകയും ചെയ്ത പട്ടാളക്കാർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ക്രൈസ്തവരോട് ആഹ്വാനം ചെയ്ത്ചൈനീസ് ഭരണകൂടം. വിശ്വാസത്തോടുംപ്രാർത്ഥനയോടും മുഖം തിരിഞ്ഞു നിൽക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണത്തിലുള്ള ചൈനയിലാണ് ഇങ്ങനെയൊരു ആവശ്യം ഭരണകൂടം നിർദ്ദേശിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്ന വസ്തുത.പ്രാർത്ഥനാ നിർദ്ദേശത്തോട് ഒപ്പം തന്നെ ഇതിന് വൈമുഖ്യം പുലർത്തുന്നവർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിയും ഭരണകൂടം നൽകുന്നുണ്ട്.ചൈനയിൽ പ്രചരിക്കുന്ന ബിറ്റ് വിൻഡർ മാഗസിൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group