ബെയ്ജിംങ്: ദൈവവിശ്വാസം തകർക്കുകയെന്ന ലക്ഷ്യത്തോടെയും നിരീശ്വരവാദം പ്രോത്സാഹിപ്പിക്കുവാൻ വേണ്ടിയും പുതിയ പദ്ധതികളുമായി ചൈനീസ് ഭരണകൂടം.
ഇതിന്റെ ഭാഗമായി പുതിയ പുസ്തകമാണ് ചൈനീസ് ഭരണകൂടം പുറത്തിറക്കിയിരിക്കുന്നത്.ഇപ്പോൾ കോളേജുകളിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലുമാണ് ഈ പുസ്തകം പ്രചരിപ്പിക്കപ്പെടുന്നത്. മതവിശ്വാസങ്ങളെ നിരാകരിക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകം മാർക്സിയൻ സിദ്ധാന്തങ്ങളെ അനുദിനം പരിഷ്ക്കരിക്കേണ്ടതിനെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
പ്രിൻസിപ്പൽസ് ഓഫ് സയന്റിഫിക് എത്തീസം എന്നതാണ് ചൈനീസ് ഭാഷയിൽ എഴുതപ്പെട്ട ഈ പുസ്തകത്തിന്റെ പേര്. പ്രസിഡന്റ് ചിൻപിങ്ങിന്റെയും കാൾ മാർക്സിന്റെയും സിദ്ധാന്തങ്ങളെ പ്രതിപാദിക്കുന്ന പുസ്തകം ആറുവർഷം കൊണ്ടാണ് ചൈനീസ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group