ഇഷ്ടമുള്ള തൊഴിൽ തിരഞ്ഞെടുക്കുക എന്നത് ഓരോ വ്യക്തിയുടെയും അവകാശമാണെന്ന് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. ബോണ്ടഡ് ലേബര്‍ നിലനില്‍ക്കുന്നു എന്നത് ഏറെ ദുഖകരമായ വാര്‍ത്തയാണെന്നും ബിഷപ് അറിയിച്ചു. തൃശൂര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അമുമോദന- സ്വീകരണ സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മാര്‍ ടോണി നീലങ്കാവില്‍.
തൊഴില്‍ വ്യക്തികളുടെ അവകാശമാക്കണം. നമ്മുടെ രാജ്യത്ത് ബോണ്ടഡ് ലേബര്‍ ഇപ്പോളും നിലനില്ക്കുന്നുണ്ട് എന്നത് ദുഖകരമായ വാര്‍ത്തയാണെന്നും, ആധുനിക കാലഘട്ടത്തിലെ നവമുതലാളിത്ത ഘടനയില്‍ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പെടെ അസംഘടിത തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന നവീനമായ വെല്ലുവിളിയാണ് ഇതെന്നും തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ വ്യക്തമാക്കി.
കേരള ലേബര്‍ മൂവ്‌മെന്റിന്റെ ഡയറക്ടര്‍ ആയി ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം സി.ബി.സി.ഐ. ഓഫീസ് ഫോര്‍ ലേബറിന്റെ സെക്രട്ടറിയായും ദേശീയ തൊഴിലാളി സംഘടനയായ വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷന്റെ ദേശീയ ഡയറക്ടര്‍ ആയും, ഡല്‍ഹി ആസ്ഥാനമാക്കിയുള്ള പ്രവര്‍ത്തന മേഖലയിലേക്ക് പോകുന്ന ഫാ.ജോര്‍ജ് തോമസ് നിരപ്പുകാലായിലിന് അനുമോദനവും കെ.എല്‍.എം – തൃശൂര്‍ ഡയറക്ടറായി നിയമിതനായ ഫാ. പോള്‍ മാളിയമ്മാവിന് സ്വീകരണവും സമ്മേളനത്തിൽ നൽകി.
ബിജു ചിറയത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ഫാ. ജോസ് വള്ളൂരാന്‍ അനുഗ്രഹ സന്ദേശവും, കെ.എല്‍.എം സംസ്ഥാന ഡയറക്ടര്‍ ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പില്‍ അനുമോദന സന്ദേശവും നടത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group