കഴിഞ്ഞ ഒരു വർഷത്തിൽ തെക്കുകിഴക്കൻ ആഫ്രിക്കയിൽ മാത്രം രണ്ടു ലക്ഷത്തിലധികം ആളുകൾക്ക് കോളറ ബാധിച്ചുവെന്നും ഇവരിൽ മൂവായിരത്തിലധികം ആളുകൾ മരണമടഞ്ഞുവെന്നും യൂണിസെഫ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പ്രധാനമായും സാംബിയ, സിംബാവേ രാജ്യങ്ങളെ ഏറ്റവും രൂക്ഷമായി ബാധിച്ച ഈ വിപത്തിനെക്കുറിച്ച് അറിയിച്ചത്.വിവിധ ക്രൈസ്തവ സംഘടനകൾ ആഫ്രിക്കയിൽ സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.
സാംബിയയിൽ മാത്രം 2023 ഒക്ടോബർ മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒൻപതിനായിരത്തി അഞ്ഞൂറിലധികം കോളറ ബാധകളാണ്. ഈ കാലയളവിൽ രാജ്യത്ത് 347 പേരാണ് കോളറ മൂലം മരണമടഞ്ഞത്. രോഗബാധിതരിൽ അൻപത്തിരണ്ട് ശതമാനവും പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണ്. ലുസാക്ക ജില്ലയിലാണ് ഏറ്റവുമധികം കോളറ രോഗബാധിതരുള്ളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group