“ചോസൺ” വെബ് സീരീസ് ക്രിസ്തുമസിന് ബിഗ് സ്ക്രീനിലേക്ക്…

വെബ് സീരീസുകളിൽ തരംഗം സൃഷ്ടിച്ച ഹിറ്റ് സീരീസായ ചോസൺ ക്രിസ്തുമസിന്
തീയറ്ററുകളിലെത്തുന്നു . ക്രിസ്തുമസ് സ്പെഷ്യലായിട്ടാണ് ക്രിസ്തുമസ് വിത്ത് ദ ചോസൺ: ദ മെസഞ്ചേഴ്സ് എന്ന പേരിൽ തീയറ്ററിൽ പ്രദർശനത്തിന് എത്തുന്നത് .

മറിയത്തിന്റെയും ജോസഫിന്റെയും കാഴ്ചപ്പാടിലൂടെ തിരുപ്പിറവിസംഭവത്തെ ദൃശ്യവൽക്കരിക്കുന്നതാണ് സിനിമ.ഫാന്തംഎന്റർടെയ്ൻമെന്റ്  പ്രൊഡ്യൂസേഴ്സ് രഹസ്യമായി സൂക്ഷിച്ച ഇക്കാര്യം ഒക്ടോബർ അവസാനവാരത്തിലാണ് പുറത്തുവിട്ടത്. വാർത്ത പുറത്തുവന്ന 12 മണിക്കൂറിനുള്ളിൽ തന്നെ 1.5 മില്യൻ ഡോളർ ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ഇത് നിർമ്മാതാക്കളെ കൂടുതൽ തീയറ്ററുകളിലേക്ക് ചിത്രം റീലിസ് ചെയ്യാനാണ് പ്രേരിപ്പിച്ചിരിക്കുന്നത്.നിലവിൽ 1079 തീയറ്ററുകളിലാണ് ചോസൺ പ്രദർശനത്തിന് എത്തുന്നത്. ഇതിന് പുറമെ 450 തീയറ്ററുകൾകൂടി പുതിയതായി ചാർട്ട് ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group