ക്രൈസ്റ്റ് ദി റെഡീമറിന്റെ റെക്കോർഡ് തകർത്തുകൊണ്ട് ക്രൈസ്റ്റ് ദി പ്രൊട്ടക്ടർ ഉയരുന്നു

തെക്കൻ ബ്രസീലിൽ‌ ലോകത്തിലെ തന്നെ മൂന്നാമത്തെ, ഈശോയുടെ ഏറ്റവും ഉയരമേറിയ പ്രതിമ – ക്രൈസ്റ്റ് ദി പ്രൊട്ടക്ടർന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പ്രശസ്തമായ ക്രൈസ്റ്റ് ദി റെഡീമറിന്റെ ഉയരത്തിനേക്കാൾ 16 അടി കൂടുതൽ ആയിരിക്കുംക്രൈസ്റ്റ് ദി പ്രൊട്ടക്ടർന്റെ ഉയരംമെന്ന് നിർമ്മാതാക്കളായ ഫ്രണ്ട്സ് ഓഫ് ക്രൈസ്റ്റ് അസോസിയേഷൻ (എഎക്രിസ്റ്റോ) അവകാശപ്പെട്ടു. ബ്രസീലിന്റെ തെക്കേ അറ്റത്തുള്ള റിയോ ഗ്രാൻഡെ ഡോ സുൽ എന്ന ചെറുപട്ടണമായ എൻകാന്റഡോയിലാണ് ക്രൈസ്റ്റ് ദി പ്രൊട്ടക്ടർ പ്രതിമ നിർമ്മിക്കുന്നത്. സ്റ്റീൽ, കോൺക്രീറ്റ് എന്നിവകൊണ്ട് നിർമ്മിച്ച ഇത് 43 മീറ്റർ (141 അടി) ഉയരത്തിൽ നിൽക്കും.
ശില്പിയായ ജെനേഷ്യോ ഗോമസ് മൗറയുടെയും മകൻ മർകസ് മൗറയുടെയും സൃഷ്ടിയാണിത് .2020 ഏപ്രിൽ 6 നാണ് ഇതിന്റെ തലയും കരങ്ങളും നിർമ്മിച്ചതെന്നും 2019 ജൂലൈയിൽ ആരംഭിച്ച നിർമാണം ഈ വർഷാവസാനത്തോടെ പൂർത്തിയാക്കുമെന്നും എഎക്രിസ്റ്റോ സംഘടന പറഞ്ഞു. പ്രതിമാ നിർമ്മാണത്തിന് ഏകദേശം 353,000 ഡോളർ ചിലവാകുമെന്ന് കരുതപ്പെടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group