മിഷനറിമാർക്ക് വേണ്ടി വിലപേശൽ നടത്തി കൊള്ളസംഘം…

ഹെയ്ത്തി: ഹെയ്ത്തിയിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട മിഷനറിമാരുടെ ജീവന് വില പേശൽ നടത്തി കൊള്ളസംഘം.

ഒരാൾക്ക് ഒരു മില്യൻ ഡോളറാണ് മോചനദ്രവ്യമായി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.പതിനേഴ് പേരെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. മിഷനറിമാരുടെ സുരക്ഷിതമായ മടങ്ങിവരവിന് 17 മില്യൻ ഡോളറാണ് സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

ആറു പുരുഷന്മാരും ആറു സ്ത്രീകളും അഞ്ച് കുട്ടികളുമാണ് സംഘത്തിന്റെ പിടിയിൽ ആയിരിക്കുന്നത്. ഇതിൽ 16 പേർ അമേരിക്കക്കാരും ഒരാൾ കാനഡസ്വദേശിയുമാണ്. ക്രിസ്ത്യൻ എയ്ഡ്മിനിസ്ട്രീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ഇവർ. ശനിയാഴ്ച ഹെയ്ത്തിയിലെ ഒരു അനാഥാലയം സന്ദർശിക്കാൻ പോകുന്ന വഴിക്കാണ് ഇവരെ അക്രമികൾ തട്ടിക്കൊണ്ടുപോയത് .

മിഷനറിമാരുടെ സുരക്ഷിതമായ മടങ്ങിവരവിന് വേണ്ടിയും അക്രമികളുടെ മാനസാന്തരത്തിന് വേണ്ടിയും എല്ലാവരും പ്രാർത്ഥിക്കണമെന്ന് ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രീസ് അഭ്യർത്ഥിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group