ക്രൈസ്തവ സമൂഹത്തിനെതിരായി വർദ്ധിച്ചു വരുന്ന അക്രമങ്ങളെ കുറിച്ച് അന്വേഷണം ആരംഭിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഇന്ത്യൻ സാമൂഹിക പ്രവർത്തകനായ പോൾ ടോപ്പോ മെത്രാൻ സർക്കാരിനെ സമീപിച്ചു. സാമൂഹിക പ്രവർത്തകനായ മേധാ പട്കർ ശേഖരിച്ച റിപ്പോർട്ട് അനുസരിച്ച് സെപ്തബർ 22 – 23 തീയതികളിൽ ഇന്ത്യൻ സംസ്ഥാനമായ ഛത്തീസ്ഗട്ടിലെ ബസ്തർ മേഖലയിലെ കക്രബേദ, സിംഗൻ പൂർ, ടിലിയാ ബേദ എന്നീ മൂന്നു ഗ്രാമങ്ങളിലും ക്രിസ്ത്യാനികൾക്കെതിരെ വ്യാപകമായ അക്രമവും നശീകരണവും നടന്നിരുന്നു. ആനിമിസ്റ്റ് ഗോത്രത്തിന്റെ മതമായ സർനയുടെ ആചാരങ്ങളിലും പ്രാർത്ഥനകളിലും പങ്കെടുക്കുവാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ആക്രമണം. റായ്ഗഡിലെ മെത്രാനായ അഭിവന്ദ്യ പിതാവ് പോൾ ടോപ്പോ യു സി എ മാധ്യമത്തോട് പറഞ്ഞതിങ്ങനെ, “സംഭവിച്ച കാര്യങ്ങളിൽ ഞങ്ങൾ ദുഃഖിതരാണ് ഗോത്ര സമൂഹത്തിലെ ക്ഷേമം സംരക്ഷിക്കുന്നതിനും വിവിധ മതങ്ങൾക്കിടയിൽ സാമുദായിക ഐക്യം കൊണ്ടുവരുന്നതിനും നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെടുന്നു. ഗോത്രവർഗ്ഗക്കാർ പൊതുവേ സമാധാനപ്രിയരായ ആളുകളാണ്.അവർ മറ്റു വിശ്വാസങ്ങളുമായി നല്ല ബന്ധം പുലർത്തുന്നുണ്ട്. എന്നാൽ ചില നിക്ഷിപ്ത താൽപര്യ സമൂഹങ്ങളിലെ ചില വ്യക്തികൾ മതം, ജാതി എന്നിവയുടെ പേരിൽ ഗോത്രത്തിലെ ആളുകൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുവാൻ ആഗ്രഹിക്കുന്നു “എന്ന് .
അക്രൈസ്തവരായ ഒരു കൂട്ടം ആൾക്കാർ ഗോത്ര ക്രിസ്ത്യാനികൾ താമസിക്കുന്ന പതിനാറു വീടുകളുടെ മേൽക്കൂരകൾ തകർക്കുകയും സ്ത്രീകളേയും കുട്ടികളേയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇവരിൽ പലരും കാട്ടിലും മറ്റും അഭയം തേടുകയും നാട്ടിലേക്ക് മടങ്ങുവാൻ ഭയപ്പെടുന്നതായി യു സി എ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചത്തീസ്ഗഡ് മുഖ്യമന്ത്രിയായ ഭൂപേഷ് ഭാഗൽനോട് നിഷ്പക്ഷമായ അന്വേഷണം നടത്തി ഗ്രാമങ്ങളിൽ സമാധാനം വളർത്തുവാൻ നടപടി എടുക്കണമെന്ന് പട്കർ ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അഭിവന്ദ്യ ടോപ്പോ പിതാവ് ഇതിനെ അനുകൂലിക്കുന്നതായി അറിയിച്ചു. ഒപ്പം തന്നെ ജനങ്ങളുടെ പരിപാലനം സംസ്ഥാന സർക്കാരിന്റെ കടമയാണെന്നും മതത്തിനെയും ജാതിയുടെയും അടിസ്ഥാനത്തിൽ യാതൊരുവിധ വിവേചനവും കാണിക്കാതെ സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്കും നീതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു കൊണ്ടാണ് മെത്രാൻ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കൾ ഉള്ള സംസ്ഥാനം ചത്തീസ്ഗഡ് ആണ് . രാജ്യത്തെ 23 ദശലക്ഷം ജനങ്ങളിൽ 98.3 ശതമാനം ഹിന്ദുക്കൾ ആണുള്ളതെന്ന് യു സി എ റിപ്പോർട്ട് ചെയ്യുന്നു. 0.7 ശതമാനം ഗോത്രവർഗ്ഗക്കാരായ ക്രിസ്ത്യാനികളും .
കോവിഡ് 19 മൂലം രാജ്യമാസകലം മൂന്നുമാസം ലോക് ഡൗൺ ആക്കിയിരുന്നിട്ടും ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക് എതിരായ കുറ്റകൃത്യങ്ങൾ 2020 ന്റെ ആദ്യപകുതിയിൽ നിന്ന് 40 ശതമാനം വർദ്ധിച്ചു എന്നാണ് എക്യുമെനിക്കൽ ഗ്രൂപ്പായ പീഠന ദുരിതാശ്വാസ (P R )ഗ്രൂപ്പിന്റെ ജൂലയ് മാസത്തെ റിപ്പോർട്ട് . ആറ് കൊലപാതക കേസുകളും അഞ്ച് ബലാഝംഗ കേസുകളും ഉൾപ്പെടെ ഇരുന്നുറ്റി തൊണ്ണൂറ്റി മൂന്ന് കുറ്റകൃത്യങ്ങൾ ജനുവരി മുതൽ ജൂൺ വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽതന്നെ ഇരുപത്തിരണ്ട് സംഭവങ്ങൾ നടന്നത് ചത്തീസ്ഗഡിൽ ആണ്.
2016 ഇന്ത്യൻ വംശജനായ ഷിബു തോമസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പീഠന ദുരിതാശ്വാസ സമിതി നടത്തിയ സർവ്വേയിൽ ഇതുവരെ രണ്ടായിരത്തിലധികം സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരെ ഏറ്റവും ശത്രുതാപരമായ കൃത്യങ്ങൾ അനുവർത്തിക്കുന്നത് ഉത്തർപ്രദേശ് ആണെന്നാണ് പീഠന ദുരിതാശ്വാസ സമിതി വെളിപ്പെടുത്തിയത്.
ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ കാരണം ഇന്ത്യയെ പ്രത്യേക പരിഗണനയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുവാൻ ഏപ്രിൽ മാസത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം(യു എസ് സി ആർ എഫ്) യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെട്ടു. യു എസ് സി ആർ എഫ് 2020 ലെ വാർഷിക റിപ്പോർട്ടിൽ ഇന്ത്യയെ പ്രത്യേക പരിഗണന യുള്ള രാജ്യം (സി പി സി )എന്ന് നാമകരണം ചെയ്തു. ഇന്ത്യ കൂടാതെ മറ്റ് പതിനഞ്ച് രാജ്യങ്ങൾക്കും ഈ സ്ഥാനപ്പേര് നൽകി.
വളരെ അടുത്തകാലത്തായി മതപരമായ വിവേചനവും അക്രമവും എല്ലാം ക്രിസ്ത്യാനി കളിലേക്ക് വിരൽചൂണ്ടുന്നു. ജനുവരി മാസത്തിൽ ബാംഗ്ലൂരിൽ യേശുവിന്റെ പ്രതിമ പണിയുവാൻ ശ്രമിച്ച ക്രിസ്ത്യാനികളെ അതു പൂർത്തീകരിക്കുവാൻ ഹിന്ദു സഹോദരങ്ങൾ അനുവദിച്ചില്ല. പ്രതിമ പണിയുവാൻ ഉദ്ദേശിച്ച സ്ഥലത്ത് ഒരു ഹിന്ദു ദൈവം താമസിക്കുന്നുണ്ട് എന്ന് അവർ അവകാശപ്പെട്ടു. 2008 ലും, 2011 ലും, 2019 ലും നൂറുകണക്കിന് ക്രിസ്ത്യാനികൾ ഹിന്ദു ദേശീയവാദികളുടെ ആക്രമണത്തിന് ഇരയായതായി പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group