നൈജീരിയയിൽ വീണ്ടും ക്രൈസ്തവ ഹത്യ..12 പേരെ തീവ്ര ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തി.

നൈജീരിയ: ക്രൈസ്തവ വിരുദ്ധതയ്ക്ക് പേരുകേട്ട നൈജീരിയിൽ നിന്ന് വീണ്ടും ഞെട്ടിക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്യുന്നു ബോക്കോ ഹറാം ഓഫ്ഷൂട്ട് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക- പ്രവിശ്യയിൽ (ISWAP) നിന്നുള്ള തീവ്രവാദികൾ നൈജീരിയയിലെ ബോർണോ സ്റ്റേറ്റിൽ 12 ക്രൈസ്തവരെ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്.മോണിംഗ് സ്റ്റാർ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

“തീവ്ര ഇസ്ലാമിക വാദികൾ, ക്രിസ്ത്യൻ ഗ്രാമമായ കിലാംഗൽ അസ്കിറ-ഉബ കൗണ്ടിയിൽലെ പള്ളിയിലെ പ്രാർത്ഥനാശുശ്രൂഷകൾ കഴിഞ്ഞ ഉടനെയാണ് ആക്രമണം നടത്തി യത്.ക്രൈസ്തവർക്ക് നേരെ ഇത്തരത്തിലുള്ള
ആക്രമണങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലന്നും ക്രൈസ്തവർ തീവ്രവാദികളാൽ ആക്രമിക്കപ്പെടുന്നത് തുടരുകയാണെന്നും പ്രദേശവാസിയായ ജോസഫ് യോഹന്ന പറയുന്നു.ഈ കൊലപാതകികളിൽ നിന്ന് നമ്മുടെ ജനങ്ങളെയും രാജ്യത്തെയും ദൈവം സംരക്ഷിക്കുന്നതിനായി പ്രാർത്ഥിക്കണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ISWAP പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾ നൈജീരിയയിൽ പതിനായിരക്കണക്കിന് ക്രൈസ്തവരെ കൊല്ലുകയും ദശലക്ഷക്കണക്കിന് ആളുകളെ കുടിയൊഴുപ്പിക്കുകയും ചെയ്തിട്ടുണ്ട്, ഭരണകൂടത്തിന്റെ നിസ്സംഗതയും ക്രൈസ്തവ വിരുദ്ധത ആക്രമണങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group