കർണാടകയിലെയും, മധ്യപ്രദേശിലേയും ക്രൈസ്തവ വിരുദ്ധ വർഗീയ ആക്രമണങ്ങളിൽ മറ്റു സഭാ നടപടികൾ നിർത്തിവച്ചുള്ള ചർച്ച ആവശ്യപ്പെട്ട് ടി. എൻ. പ്രതാപൻ എംപി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
പുരോഹിതർക്കും കന്യാസ്ത്രീകൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് രാജ്യതെന്നും ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ ക്രിസ്ത്യൻ മിഷണറിമാർ രാജ്യത്തിന് നൽകിയ സേവനങ്ങൾ അതുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ വ്യവഹാരങ്ങളുണ്ടാക്കി അവരെ ആക്രമിക്കുന്നതും അവരുടെ ഭരണഘടനാ അവകാശം ലംഘിക്കുന്നതും പ്രോത്സാഹിപ്പിക്കരുതെന്നും ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group