കര്‍ണ്ണാടകയില്‍ വീണ്ടും ക്രൈസ്തവ വിരുദ്ധ ആക്രമണം…

കർണാടകയിൽ ക്രൈസ്തവര്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം തുടർക്കഥയാകുന്നു.കർണാടകയിലെ കോലാറിലാണ് ഏറ്റവും പുതിയതായി ക്രൈസ്തവ വിരുദ്ധ അക്രമണം നടന്നത്.നൂറിലധികം വരുന്ന തീവ്ര ഹിന്ദു പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ ഗ്രന്ഥങ്ങള്‍ കത്തിക്കുകയും ക്രൈസ്തവസമൂഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു.സംഭവത്തില്‍ ഒരാളെ പോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഭീഷണിയുള്ള പശ്ചാത്തലത്തില്‍ ക്രിസ്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിരിന്നുവെന്നാണ് പോലീസ് പറയുന്നത് . കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കര്‍ണാടകയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന 38ാമത്തെ ആക്രമണമാണ് കോലാര്‍ നടന്നത് .

ഇതിനിടെ കഴിഞ്ഞദിവസം കര്‍ണാടകയിലെ ബെൽഗവിയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ അക്രമി വടിവാളുമായി അതിക്രമിച്ചു കയറിയ സംഭവത്തെ കുറിച്ചുള്ള വാര്‍ത്തയും ചര്‍ച്ചയായിട്ടുണ്ട്. വൈദികനെ ആക്രമിക്കാന്‍ ഇയാള്‍ പിന്നാലേ പോകുന്നതു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഫാ. ഫ്രാന്‍സിസ് ഡിസൂസയെയാണ് പ്രതി ആക്രമിക്കാന്‍ ശ്രമിച്ചത്. വടിവാളിനു പുറമെ ഇയാളുടെ കൈവശം കയറും ഉണ്ടായിരുന്നു. സംഭവത്തില്‍ പള്ളിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയെന്നും അക്രമിയെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചതായും പോലീസ് അറിയിച്ചുവെങ്കിലും ക്രൈസ്തവ സമൂഹത്തില്‍ ആശങ്ക വര്‍ദ്ധിച്ചിട്ടുണ്ട്. അപകടകരവും അസ്വസ്ഥതയുളവാക്കുന്നതുമായ സംഭവമെന്നാണ് ബംഗളൂരു അതിരൂപതയുടെ വക്താവ് ജെ എ കാന്ത്രാജ് ഈ സംഭവങ്ങളെ വിശേഷിപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group