ഒളിമ്പിക് ഉദ്ഘാടന ചടങ്ങിനിടെ നടന്ന ക്രൈസ്തവ അവഹേളനം; പ്രതിഷേധം വ്യാപകമാകുന്നു

ഒളിമ്പിക് ഉദ്ഘാടന ചടങ്ങിനിടെ അന്ത്യ അത്താഴ രംഗങ്ങളെ അതീവ മോശമായ വിധത്തില്‍ അനുകരിച്ച ഡ്രാഗ് ക്വീൻസിന്റെ പാരഡി പ്രകടനത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

വിവിധ മെത്രാന്‍മാര്‍ അടക്കം നിരവധി പേരാണ് സംഭവത്തെ അപലപിച്ചു രംഗത്തുവന്നിരിക്കുന്നത്. ഇത് ക്രൈസ്തവരോടു അങ്ങേയറ്റം അനാദരവു നിറഞ്ഞതാണെന്ന്‌ ടെസ്ല കമ്പനിയുടെ മേധാവിയായ ഇലോണ്‍ മസ്ക്, തന്റെ ഉടമസ്ഥതയിലുള്ള ‘എക്സില്‍’ (മുന്‍പ് ട്വിറ്റര്‍) കുറിച്ചു.

വിഷയത്തില്‍ പ്രതികരണവുമായി ഫ്രഞ്ച് മെത്രാന്‍ സമിതിയും രംഗത്തുവന്നിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തെ പരിഹാസ രൂപത്തില്‍ അവതരിപ്പിച്ച സംഭവത്തെ അപലപിക്കുകയാണെന്ന് മെത്രാന്‍ സമിതി കുറിച്ചു. സംഭവം മൂലം മുറിവേറ്റ എല്ലാ ഭൂഖണ്ഡങ്ങളിലെയും ക്രൈസ്തവരെ കുറിച്ച് ചിന്തിക്കുകയാണെന്നും ഐക്യദാർഢ്യം പ്രകടിപ്പിച്ച മറ്റ് മതവിശ്വാസികൾക്കു കൃതജ്ഞത അര്‍പ്പിക്കുകയാണെന്നും മെത്രാന്‍ സമിതി പ്രസ്താവിച്ചു.

സ്‌പെയിനിൻ്റെ പ്രൊഫഷണൽ ഫുട്‌ബോൾ ലീഗ് എന്ന് അറിയപ്പെടുന്ന ലാ ലിഗയുടെ പ്രസിഡൻ്റ് ജാവിയർ ടെബാസ് മെഡ്‌റാനോ സംഭവത്തെ ദൈവനിന്ദ എന്ന്‌ വിശേഷിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m