ക്രിസ്ത്യൻ കുട്ടികള്‍ സ്‌കൂളുകളില്‍ മാനസികപീഡനം അനുഭവിക്കുന്നു…

കത്തോലിക്കാ മതവിശ്വാസികളായതിന്റെ പേരില്‍ അയര്‍ലന്‍ഡിലെ സ്‌കൂളുകളിലെ കുട്ടികൾ മാനസികപീഡനം അനുഭവിക്കുന്നുവെന്ന് പരാതി.
ക്രൈസ്തവ വിശ്വാസികളായത്തിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതായും വിവേചനം കാണിക്കുന്നതായും പരാതി ഉയർന്നു.
പരമ്പരാഗതമായി കത്തോലിക്ക വിശ്വാസവും ആചാരങ്ങളും പിന്തുടരുകയും പതിവായി പള്ളിയില്‍ പോകുകയും ചെയ്യുന്ന കുട്ടികളെ മാനസികമായി തളര്‍ത്തുന്ന ഒരു സംസ്‌കാരം കുട്ടികള്‍ക്കിടയില്‍ രൂപപ്പെട്ടുവരുന്നതായി സ്‌കൂളുകളിലെ മത അധ്യാപകര്‍ പറഞ്ഞു.
ഒരു മതവിശ്വാസവും പിന്തുടരാത്ത വിദ്യാര്‍ഥികളേക്കാള്‍ കൂടുതല്‍ മാനസിക പീഡനം നേരിടുന്നത് കത്തോലിക്ക വിദ്യാര്‍ഥികളാണു പ്രൊഫസര്‍ ജെയിംസ് ഓ ഹിഗ്ഗിന്‍സ് നോര്‍മന്‍ അഭിപ്രായപ്പെട്ടു.
അയര്‍ലന്‍ഡിലെ ഭൂരിപക്ഷം സ്‌കൂളുകളും കത്തോലിക്കാ സഭയുടെ നേതൃത്വത്തിലാണ്. 2016-ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യയുടെ 80 ശതമാനത്തോളം പേര്‍ കത്തോലിക്ക വിശ്വാസികളാണെന്നു പറയുമ്പോഴും , കൂടുതല്‍ പേരും മതവിശ്വാസങ്ങള്‍ പിന്തുടരാതെയാണു ജീവിക്കുന്നത്.
യഥാര്‍ഥ വിശ്വാസത്തിലുപരി ഐറിഷ് സംസ്‌കാരത്തിന്റെ ഭാഗമായി മാത്രം പള്ളികളില്‍ പോകുന്നവരാണ് അധികവും. അതുകൊണ്ടുതന്നെ ഭാവി തലമുറയ്ക്ക് വിശ്വാസം എങ്ങനെ കൈമാറുമെന്നതിലുള്ള ആശങ്കയും ഇവിടുത്തെ ക്രൈസ്തവ സമൂഹം പങ്കുവെക്കുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group