ക്രൈസ്തവ ദേവാലയത്തിലെ കുരിശിന് മുകളിൽ കാവി കൊടി ഉയർത്തിയ സംഭവത്തെ അപലപിച്ചു കൊണ്ടുള്ള പ്രതിഷേധ മാർച്ച്‌ ഇന്ന്

എതിർപ്പുകളെ മറികടന്ന് മധ്യപ്രദേശിൽ ക്രൈസ്തവ ദേവാലയത്തിലെ കുരിശിന് മുകളിൽ കാവി കൊടി ഉയർത്തിയ സംഭവത്തെ അപലപിച്ച് കെ‌സി‌വൈ‌എമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് ഇന്ന് നടക്കും.തൃശൂർ അതിരൂപതയുടെ ആതിഥേയത്വത്തിൽ വൈകിട്ട് 4.30 മണിയോടെയാണ് മാർച്ച് തൃശ്ശൂർ ടൗണിൽ നടത്തുക. കൂടാതെ കേരളത്തിലെ 32 രൂപതകളിലും പ്രതിഷേധ പരിപാടി നടത്തുവാൻ കെ‌സി‌വൈ‌എം സംസ്ഥാന സമിതി ആഹ്വാനം നല്‍കിയിട്ടുണ്ട്.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ചാണ് മധ്യപ്രദേശിൽ ക്രൈസ്‌തവ ദേവാലയങ്ങൾക്കുനേരേ അധിനിവേശവുമായി ഹിന്ദുത്വവാദികള്‍ രംഗത്ത് വന്നത്. ജാബുവ ജില്ലയിലെ ക്രൈസ്തവ ആരാധനാലയത്തിന് മുകളിൽ കയറി കുരിശിനു മുന്നിലായി ഒരു സംഘം യുവാക്കൾ കാവിക്കൊടി ഉയർത്തുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group