ഹരിയാനയിലും, കർണ്ണാടകയിലും ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ ആക്രമണo

അംബാല: കർണ്ണാടകയിലും ഹരിയാനയിലും ക്രൈസ്തവ ദേവാലയങ്ങൾക്ക്‌ നേരെ ആക്രമണം.തെക്കൻകർണ്ണാടകയിലെ ചിക്കബെല്ലാപ്പൂരിലും ഹരിയാനയിലെ അംബാലയിലുമാണ് കത്തോലിക്കാപള്ളികൾക്ക് നേരെ ആക്രമണം ഉണ്ടായത്.

150 വർഷത്തിലേറെ പഴക്കമുള്ള ബെംഗളൂർ അതിരൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ് പള്ളിക്ക് മുന്നിലെ കപ്പേളയിലുള്ള വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപo തകർത്ത നിലയിലും .അംബാല കന്റോൺമെന്റിലെ ഹോളി റെഡീമർ പള്ളിയുടെ പ്രവേശന കവാടത്തിലെ ക്രിസ്തുവിന്റെ തിരുസ്വരൂപം തകർക്കപ്പെട്ട നിലയിലുമാണ്.സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ലഭിച്ചെങ്കിലും അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group