മതന്യൂനപക്ഷ വിരുദ്ധ ബില്ലിനെതിരെ ക്രിസ്ത്യന്‍ സഭകള്‍ രംഗത്ത്..

ക്വാലാലംപൂര്‍: മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവരെ നിയന്ത്രിക്കുവാന്‍ ലക്ഷ്യമിടുകൊണ്ട് നടപ്പിലാക്കാൻ പോകുന്ന പുതിയ ബില്ലിനെതിരെ ക്രിസ്ത്യന്‍ സഭകളും വിവിധ മതങ്ങളുടെ കൂട്ടായ്മയും രംഗത്ത്. ബില്ല് മതന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ബുദ്ധിസം, ക്രിസ്തുമതം, ഹിന്ദുമതം, സിഖ്, താവോയിസം തുടങ്ങിയ മതവിഭാഗങ്ങളുടെ മലേഷ്യയില്‍ കണ്‍സള്‍ട്ടേറ്റീവ് സമിതി (എം.സി.സി.ബി.സി.എച്ച്.എസ്.റ്റി) ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.മലേഷ്യന്‍ ഫെഡറല്‍ ഗവണ്‍മെന്റ് നാലു പുതിയ ‘ശരിയത്ത്’ നിയമങ്ങളുടെ കരടുരേഖ തയ്യാറാക്കുകയാണെന്ന മലേഷ്യന്‍ പ്രധാനമന്ത്രിയുടെ റിലീജിയസ് അഫയേഴ്സ് വിഭാഗം ഡെപ്യൂട്ടി മന്ത്രിയായ വൈബി ഉസ്താസ് അഹമദ് മര്‍സൂക് ഷാരിയുടെ പ്രഖ്യാപനമാണ് മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കക്ക് കാരണമായത്. വഖഫ് ബില്‍, മുഫ്തി ബില്‍, ശരിയത്ത് കോര്‍ട്ട് ബില്‍, കണ്‍ട്രോള്‍ ആന്‍ഡ്‌ റെസ്ട്രിക്ഷന്‍ ഓണ്‍ ദി പ്രൊപ്പഗേഷന്‍ ഓഫ് നോണ്‍ മുസ്ലീം റിലീജിയന്‍സ് ബില്‍ എന്നിവയാണ് മര്‍സൂക് ഷാരി പറഞ്ഞ നാലു ബില്ലുകളെന്ന് ‘മലേഷ്യ ടുഡേ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.നിലവിലെ നിയമങ്ങളില്‍ വരുത്തുന്ന 11 മാറ്റങ്ങളിലൂടെ ശരിയത്ത് നിയമത്തിന്റെ പഞ്ചവത്സര ശാക്തീകരണ പദ്ധതിയുടെ ഭാഗമാണ് 4 പുതിയ ബില്ലുകളെന്ന് മര്‍സൂക് ഷാരി പറഞ്ഞതായും സൂചനയുണ്ട്. ഫെഡറല്‍ ഭൂപ്രദേശങ്ങളിലെ ശരിയത്ത് നിയമങ്ങളെ ശക്തിപ്പെടുത്തുവാന്‍ 2020 മുതല്‍ 2025 നീണ്ടു നില്‍ക്കുന്ന ശാക്തീകരണ പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുതിയതും, ഭേദഗതിയും ഉള്‍പ്പെടുന്ന 11 പ്രധാന ‘ശരിയത്ത്’ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിനെതിരെ മതന്യൂനപക്ഷങ്ങളുടെ പ്രതിഷേധം ശക്തമാകുകയാണ് ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group