യേശുവിനെക്കുറിച്ച് സഹപാഠികളോട് സംസാരിച്ചതിന് ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി

ഉഗാണ്ട : ഇസ്ലാം മതസ്ഥരായ സഹപാഠികളോട് ക്രിസ്തുവിനെക്കുറിച്ച് സംസാരിച്ചു എന്ന കാരണത്താൽ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി.

ലിറയിലെ ഈസ്റ്റ് ഡിവിഷനിലെ ബോറോബോറോ വാർഡിലെ ഗ്വാംഗബാര സെല്ലിലെ ക്ലാസ് മുറിയിൽ വെച്ചാണ് ഉഗാണ്ട ക്രിസ്ത്യൻ സ്കൂൾ ഓഫ് പ്രൊഫഷണലിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെറമിയ മ്വാംഗയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
24 വയസായിരുന്നു.

സ്കൂൾ പരിസരത്തെ ഒരു മുറിയിൽ നിന്ന് രാത്രി 10 മണിയോടെ ഒരു നിലവിളി കേട്ടതായി, സുരക്ഷാ കാരണങ്ങളാൽ പേര് വെളിപ്പെടുത്താത്ത സുഹൃത്ത് പറഞ്ഞു. “30 മിനിറ്റിനു ശേഷം ഞാൻ സംഭവ സ്ഥലത്തേക്ക് ഓടിയെത്തി. നിലവിളി കേട്ടത് ജെറമിയയുടെ മുറിയിൽ നിന്നാണെന്ന് കണ്ടെത്തി. അപ്പോഴേക്കും അവിടെ മുഴുവനും രക്തമായിരുന്നു. ഉടൻ തന്നെ ജെറമിയയെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലന്നും സുഹൃത്ത് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group