കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങള്‍ തകര്‍ക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ ആശങ്ക അറിയിച്ച് : ക്രൈസ്തവ സമൂഹം

മമ്മി, ഡാഡി, ഹസ്ബന്‍ഡ്, വൈഫ്’ (അമ്മ, അച്ഛന്‍, ഭര്‍ത്താവ്, ഭാര്യ) തുടങ്ങിയ ലിംഗഭേദമുള്ള വാക്കുകള്‍ ഒഴിവാക്കാനുള്ള പ്രചാരണവുമായി ഓസ്‌ട്രേലിയന്‍ സ്‌കൂള്‍ അധികാരികള്‍. ട്രാന്‍സ്ജെന്‍ഡറുകളും സ്വവര്‍ഗാനുരാഗികകളും ഉള്‍പ്പെടുന്ന എല്‍.ജി.ബി.ടി.ക്യൂ.ഐ സമൂഹത്തിലെ കുട്ടികളോടുള്ള വിവേചനം അവസാനിപ്പിക്കാന്‍നാണ് എന്‍.ഡബ്ല്യു.എം.പി.എച്ച്.എന്‍ ( നോര്‍ത്ത് വെസ്റ്റേണ്‍ മെല്‍ബണ്‍ പ്രൈമറി ഹെല്‍ത്ത് നെറ്റ് വര്‍ക്കിന്റെ ) നേതൃത്വത്തില്‍ വിക്‌ടോറിയ സംസ്ഥാനത്തെ സ്‌കൂളുകളിലും മറ്റും ഇത്തരമൊരു ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് അധികാരികൾ വ്യക്തമാക്കി.
അതേസമയം എല്‍.ജി.ബി.ടി.ക്യൂ.ഐ സമൂഹത്തെ പിന്തുണയ്ക്കാനെന്ന പേരില്‍ കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങള്‍ തകര്‍ക്കുന്ന ഇത്തരം വിചിത്ര പരിഷ്‌കാരങ്ങള്‍ക്കെതിരേ വിമര്‍ശനവും ഉയരുന്നുണ്ട്. ബഹുമാനാര്‍ത്ഥം വിളിക്കുന്ന അമ്മ, അച്ഛന്‍ തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നതിലൂടെ മാതാപിതാക്കളുടെ സ്ഥാനം തിരിച്ചറിയുന്നതില്‍ അവര്‍ പിന്നോട്ടു പോകുമെന്ന് ക്രൈസ്തവര്‍ അടക്കമുള്ള വിശ്വാസികൾ ആശങ്ക പ്രകടിപ്പിച്ചു . കുടുംബത്തിന്റെ അടിത്തറയും അച്ചടക്കവും മാതാപിതാക്കളോടുള്ള സ്‌നേഹവും ബഹുമാനവുമാണ്. എല്ലാം ലഘുവായി കാണുന്ന പുതുതലമുറയുടെ സമീപനം സര്‍ക്കാരും സ്വീകരിക്കുന്നത് ആശങ്കാജനകമാനെന്നും
ക്രൈസ്തവര്‍ അടക്കമുള്ളവരുടെ ധാര്‍മികവും മതപരവുമായ എതിര്‍പ്പുകളെ അവഗണിച്ചു കൊണ്ട് വിക്‌ടോറിയന്‍ സര്‍ക്കാര്‍ ദയാവധം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയമവിധേയമാക്കിയതിനെ സഭാനേതൃത്വം കുറ്റപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group