പാരീസ് : കൊല്ലപ്പെട്ട ഫ്രഞ്ച് വൈദികൻ ഫാ. ഒലിവർ മെയർക്ക് (60) അന്ത്യാജ്ഞലി അർപ്പിച്ച് ക്രൈസ്തവ സമൂഹം.ഇമ്മാനുവൽ അബായിസെംഗ എന്ന റുവാൻഡൻ അഭയാർത്ഥി കൊലപ്പെടുത്തിയ ഫാ. മെയറിന്റെ ആത്മശാന്തിക്കായി ഇന്ന് (ഓഗസ്റ്റ് 11) ലൂയിൻ രൂപതയിലെ അസംപ്ഷൻ ലേഡി ഓഫ് കത്തീഡ്രലിൽ ക്രമീകരിക്കുന്ന ജാഗരണ പ്രാർത്ഥനയ്ക്ക് ബിഷപ്പ് ഫ്രാങ്കോയിസ് ജക്കോളിൻ നേതൃത്വം നൽകും.മോണ്ട്‌ഫോർട്ട് സന്യാസസഭയുടെ പ്രാദേശിക പ്രൊവിൻഷ്യൽ സുപ്പീരിയറും ധ്യാനഗുരുവുമായ ഫാ. മെയർ, ഫ്രാൻസിലെ വാൻഡേ പ്രവിശ്യയിലെ ‘സെന്റ് ലോറന്റ് സുർ സെവ്രെ’ ആശ്രമത്തിൽവെച്ച് ഓഗസ്റ്റ് ഒൻപത് തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. സന്യാസ സഭാധ്യക്ഷനെ കൊലപ്പെടുത്തിയെന്ന് പറഞ്ഞുകൊണ്ട്, സന്യാസ ആശ്രമത്തിലെ അന്തേവാസിയായിരുന്ന റുവാൻഡൻ അഭയാർത്ഥി പൊലീസിൽ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ വർഷം നാന്റസ് കത്തീഡ്രലിന് തീയിട്ട കേസിൽ വിചാരണ കാത്തുകഴിയുന്ന ഇയാൾക്ക് സന്യാസ സഭ, ആശ്രമത്തിൽ അഭയം നൽകുകയായിരുന്നു.പ്രാദേശിക സമയം ഇന്ന് രാത്രി 8.30മുതൽ 9.30വരെ ക്രമീകരിച്ചിരിക്കുന്ന ജാഗരണ പ്രാർത്ഥനയിൽ വൈദികർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group