ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ക്രൈസ്തവ സമൂഹം.

വർഷങ്ങൾ നീണ്ടുനിന്ന നിയമ യുദ്ധങ്ങൾക്ക് ഒടുവിൽ ക്രൈസ്തവ സമുദായത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തു കേരള കത്തോലിക്ക സഭാ നേതൃത്വം.ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ എണ്‍പതു ശതമാനം മുസ്ലിം വിഭാഗത്തിനും ഇരുപതു ശതമാനം ക്രൈസ്തവര്‍ക്കും മറ്റു ന്യൂന പക്ഷങ്ങള്‍ക്കും നല്‍കുന്ന, ഏറെ വിമര്‍ശന വിധേയമായ അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. സാമൂഹ്യ പ്രവര്‍ത്തകനായ അമല്‍ സിറിയക് ജോസിന്റെ പിന്തുണയോടെ അഡ്വ.ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കണമെന്ന് ക്രൈസ്തവ സമൂഹം ഒരിക്കലും ആവശ്യപ്പെടുന്നില്ല. എന്നാല്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ന്യൂനപക്ഷമായ ക്രൈസ്തവ സമുദായങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ ലഭിച്ചേ തീരൂ, അതുകൊണ്ടുതന്നെ വിധി തികച്ചും സ്വാഗതാർഹമാണെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) പ്രതികരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group