ഇസ്ലാം ഭീകരതയിൽ വിറച്ച് ക്രിസ്ത്യൻ രാജ്യo.. സ്‌പീക്കേഴ്സ് കോർണറിൽ ക്രൈസ്തവ സ്ത്രീ ആക്രമിക്കപ്പെട്ടു.

ലണ്ടൻ :ലോക സമൂഹത്തിനു തന്നെ മാതൃകയായി വ്യക്തികൾക്ക് അവരുടെ നിലപാടുകൾ വ്യക്തമാക്കുന്നതിനുള്ള ഏറ്റവും പ്രശസ്തമായ സ്ഥലമാണ് ലണ്ടനിലെ സ്പീക്കേഴ്സ് കോർണർ.ഇവിടെ ക്രൈസ്തവ വിശ്വാസം പ്രഘോഷിച്ചത്തിന്റെ പേരിൽ പ്രശസ്ത ക്രിസ്ത്യൻ പ്രഭാഷകയായ ഹതുൻ താഷ് (39) ആക്രമിക്കപ്പെട്ടു .സുവിശേഷം പ്രഘോഷിക്കുന്നതിനോടൊപ്പം ഖുർആൻ വിമർശിക്കുകയും ചർച്ച ചെയ്യുകയും ചെയ്തതിനാണ്, ക്രിസ്ത്യൻ പ്രഭാഷകയായ ഹതുൻ താഷ് (39) ജൂലൈ 25 ഞായറാഴ്ച 3.34 ന് ആക്രമിക്കപ്പെട്ടത്.ആക്രമിക്കപ്പെടുന്നത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.കറുത്ത ഇസ്ലാമിക വസ്ത്രം ധരിച്ചെത്തിയ ഒരാളാണ് ഹാതുണിന്റെ തൊണ്ടയിലും ശരീരത്തിലും തുടർച്ചയായി കുത്തിപരിക്കേൽപ്പിച്ചത്.ആക്രമണത്തെ തുടർന്ന് ഇയാൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും കത്തി ഉപേക്ഷിക്കുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ ഹതുണിനെ സെൻട്രൽ ലണ്ടൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.”എന്നെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശ്യംമെന്ന്” സംഭവത്തിനുശേഷം
ഹതുൻ പോലീസ് അധികാരികളോട് പറഞ്ഞു,എന്നാൽ ഇസ്ലാമോഫോബിയ ബാധിച്ച അധികാരികൾ നിഷ്ക്രിയ സമീപനമാണ് സംഭവത്തിൽ സ്വീകരിച്ചത്.ക്രിസ്ത്യൻ രാജ്യത്ത് സുവിശേഷം പ്രഘോഷിച്ചത്തിന്റെ പേരിൽ സുവിശേഷപ്രഘോഷക ആക്രമിക്കപ്പെട്ട സംഭവം വിശ്വാസികളുടെ ഇടയിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ലണ്ടനിലുള്ള പല സ്‌പീക്കേഴ്സ് കോർണറുകളും ഇപ്പോൾ ഇസ്ലാമിക മതപ്രചാരണത്തിനുള്ള വേദിയായി മാറിക്കൊണ്ടിരിക്കുകയാണ് എന്നതും വിശ്വാസികളുടെ ഇടയിൽ ആശങ്ക വർധിപ്പിക്കുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group