ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ദമ്പതികൾക്ക് തീവ്ര ഹിന്ദുത്വവാദികളുടെ മർദ്ദനം…

ഒഡീഷ: ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ഒഡീഷയിൽ ദമ്പതികൾക്ക് തീവ്ര ഹിന്ദുത്വവാദികളുടെ ക്രൂര മർദ്ദനം. ഒഡീഷയിൽ നിന്നുള്ള ദേബ മദ്കാമിയും ഭാര്യ ജോഗിയും ആണ് ആക്രമിക്കപ്പെട്ടത്.തങ്ങളുടെ കൃഷിസ്ഥലത്ത് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോളായിരുന്നു തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണത്തിന് ഇവർ ഇരകളായത്.

വടിയും കോടാലിയും ഉപയോഗിച്ചായിരുന്നു ഇവരെ സംഘം ആക്രമിച്ചത്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ തങ്ങളെ ശല്യപ്പെടുത്തുന്നതിന് പ്രദേശവാസികൾക്കെതിരെ പരാതി നൽകിയതിനാലാണ് ഇവർക്കെതിരെ തീവ്ര ഹിന്ദുത്വവാദികൾ ആക്രമണം നടത്തിയത്.ഗുരുതരമായി പരിക്കേറ്റ ഇവരെ പൊലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group