നിർദ്ധനര്‍ക്ക് സൗജന്യ ഉച്ചഭക്ഷണം ഒരുക്കി ക്രിസ്ത്യൻ കൾച്ചറൽ ഫോറം

ആരും വിശപ്പ് അനുഭവിക്കരുത് എന്ന ലക്ഷ്യത്തോടെ ക്രിസ്ത്യൻ കൾച്ചറൽ ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന സൗജന്യ ഉച്ചഭക്ഷണ പരിപാടി “പാഥേയം” ആദ്യഘട്ടം കൽപറ്റയിൽ ആരംഭിച്ചു.

ഒട്ടനവധി ആവശ്യങ്ങൾക്കായി കൽപറ്റ സിവിൽ സ്റ്റേഷനിലും മറ്റ് ഓഫീസുകളിലുമെത്തുന്ന നിർദ്ധനരായ ആളുകളുടെ ഉച്ചഭക്ഷണാവശ്യങ്ങൾ പരിഹരിക്കുക എന്ന ഉദ്യേശത്തോടെയാണ് സിവിൽ സ്റ്റേഷൻ പരിസരത്ത് പദ്ധതി ആരംഭിച്ചത്. ഒരേ ആവശ്യങ്ങൾക്കായി പല പ്രാവശ്യം ഓഫീസുകളിൽ തുടർച്ചയായി വരേണ്ടി വരുന്ന ദുർബല വിഭാഗക്കാരും ദരിദ്ര വിഭാഗത്തിൽ പെട്ടവരുമായ ആളുകൾ മുഴുപട്ടിണിയിലാണ് തിരിച്ചു പോകാറുള്ളത്. ഇത്തരക്കാരുടെ ഭക്ഷണാവശ്യങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ക്രിസ്ത്യൻ കൾച്ചറൽ ഫോറം അംഗങ്ങളുടേയും മറ്റ് സുമനസ്സുകളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സിവിൽ സ്റ്റേഷൻ പരിസരത്തുള്ള സി‌സി‌എഫ് മെമ്പർമാരായ അഡ്വ. കെ‌ എ ജോസ്, അഡ്വ. റെജിമോൾ ജോൺ എന്നിവരുടെ ഓഫീസിൽ നിന്നും ഭക്ഷണ കൂപ്പണുകൾ ആവശ്യക്കാർക്ക് നൽകുന്നതാണ്. സിവിൽ സ്റ്റേഷൻ കാൻ്റീനിൽ നിന്നും ഈ കൂപ്പണുകൾ ഉപയോഗിച്ച് സൗജന്യമായി ഭക്ഷണം കഴിക്കാവുന്നതാണ്. തുടർന്ന് ജില്ലയിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് ഈ പരിപാടി ആരംഭിക്കുന്നതിനും സി സി എഫ് ജില്ലാ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group