തീവ്രഹിന്ദുത്വവാദികളിൽ നിന്ന് ഉണ്ടാകുന്ന ഭീഷണിയെ തുടർന്ന് ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്ന ബ്രോഡ്‌വെൽ ക്രിസ്ത്യൻ ഹോസ്പിറ്റൽ അടച്ചു പൂട്ടലിന്റെ വക്കില്‍. ഫത്തേപൂറിൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ആശുപത്രിയ്ക്കു 114 വര്‍ഷത്തെ പഴക്കമുണ്ട്. മതപരിവർത്തന ആരോപണം ഉന്നയിച്ചാണ് ഹിന്ദുത്വവാദികൾ ആശുപത്രിയെ ലക്ഷ്യം വെച്ചിരിക്കുന്നത്. സാമൂഹിക വികസനത്തിലും, ആരോഗ്യ മേഖലയിലും, സാധാരണക്കാരായ ജനങ്ങള്‍ക്ക് 114 വർഷമായി സേവനം ചെയ്യുന്ന ഒരു സുപ്രധാന ആതുരാലയമാണിത്. ആശുപത്രിയിലെ ജീവനക്കാർക്കും, തലപ്പത്തുള്ളവർക്കും പ്രദേശവാസികളുമായി ഒരു സഹോദര തുല്യമായ ബന്ധമാണുള്ളതെന്നും എന്നാല്‍ തങ്ങള്‍ വേട്ടയാടപ്പെടുകയാണെന്നും ബ്രോഡ്‌വെൽ ക്രിസ്ത്യൻ ഹോസ്പിറ്റലിന്റെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചുമതല വഹിക്കുന്ന സുജിത്ത് വർഗീസ് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
ന്യൂനപക്ഷ പ്രസ്ഥാനം ആയതുകൊണ്ട് ലജ്ജാകരമായ അധിക്ഷേപങ്ങൾ, ശാരീരികമായും, മാനസികമായും നേരിടേണ്ടി വന്നിട്ടുണ്ടെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മത തീവ്രവാദികളും, മുൻവിധിയോടെ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുമാണ് ആശുപത്രിയുടെ ഇപ്പോഴത്തെ പ്രശ്നത്തിന് കാരണക്കാരെന്നും സുജിത്ത് വിശദീകരിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group