ദൈവാലയങ്ങൾ അഗ്നിക്കിരയാക്കി കൊണ്ട് നൈജീരിയയിൽ ക്രൈസ്തവ വേട്ട തുടരുന്നു

നൈജീരിയയിൽ വീണ്ടും ക്രൈസ്തവർക്ക് നേരെ ഫുലാനി തീവ്രവാദികളുടെ ആക്രമണം.

നൈജീരിയയിലെ മിയാൻഗോ നഗരത്തിലെ അരിരി ഗ്രാമത്തിലെ ക്രൈസ്തവർക്കു നേരെയാണ് ഫുലാനി തീവ്രവാദികളുടെ ആക്രമണം. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ പ്രദേശത്തെ ക്രൈസ്തവരുടെ ദൈവാലയം കത്തിക്കുകയും മൂന്ന് ക്രൈസ്തവരെ കൊലപ്പെടുത്തുകയും ചെയ്തു.കൂടാതെ പ്രദേശത്തെ 25 വീടുകളും 40 ധാന്യപ്പുരകളും അക്രമികൾ അഗ്നിക്കിരയാക്കി.
“തീവ്രവാദികൾ എന്റെ പിതാവിനെയും സഹോദരനെയും കൊലപ്പെടുത്തി. എന്റെ സഹോദരിക്ക് വെടിയേറ്റു. അതുപോലെ എന്റെ അയൽക്കാരനും കൊല്ലപ്പെട്ടു – പ്രദേശവാസിയായ പേര് വെളിപ്പെടുത്തുവാൻ സാധിക്കാത്ത ക്രൈസ്തവ വിശ്വാസി പറഞ്ഞു. അരിരി ഗ്രാമത്തിൽ നാല് വർഷങ്ങൾക്ക് മുൻപ് നടന്ന തീവ്രവാദികളുടെ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടത്തിനെ തുടർന്ന് അനേകർ
ഗ്രാമം വിട്ട് പോയിരുന്നു.
ഇപ്പോൾ വീണ്ടും ക്രൈസ്തവരെ ലക്ഷ്യം വെച്ചു കൊണ്ട് ഫുലാനി ആക്രമണം ഗ്രാമത്തിൽ രൂക്ഷമാക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ വേണ്ട നടപടികൾ സ്വീകരിക്കാത്തത് പ്രദേശത്ത് സംഘർഷത്തിന് കാരണമാകുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group