നൈജീരിയയിൽ വീണ്ടും ക്രൈസ്തവ വേട്ട. 37 പേരെ ഇസ്ലാമിക്ക് ഭീകരര്‍ കൊലപ്പെടുത്തി..

നൈജീരിയയിൽ വീണ്ടും ക്രൈസ്തവ വേട്ട.പ്ലേറ്റോ സംസ്ഥാനത്ത് 37 ക്രൈസ്തവരെ ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തിയതായി റിപ്പോർട്ട്.
യെല്‍വാന്‍ സന്‍ഗം പ്രവിശ്യയില്‍ കഴിഞ്ഞദിവസം രാത്രി പ്രദേശവാസികളായ ക്രൈസ്തവരെ ഫുലാനി ഭീകരര്‍ കൂട്ടക്കൊല ചെയ്തതെന്ന്‍ ക്രൈസ്തവ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനയായ ‘ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേൺ പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നു.വീടുവീടാന്തരം കയറിയിറങ്ങിയ ഭീകരര്‍ ക്രൈസ്തവരെ കൊന്നൊടുക്കുകയായിരുന്നുവെന്നും പ്രദേശത്തേക്കുള്ള പാലം നശിപ്പിച്ചതിനാല്‍ ആദ്യഘട്ടത്തില്‍ സുരക്ഷാസേനയ്ക്ക് എത്താന്‍ കഴിഞ്ഞില്ലെന്നു സൈനിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
ഗവർണർ സൈമൺ ലാലോംഗ് ഈ സംഭവത്തെ ക്രൂരമെന്ന് വിശേഷിപ്പിച്ചു. സുരക്ഷാസേന 10 പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുന്നത് തടയാന്‍ ഈ പ്രദേശം 24 മണിക്കൂർ കർഫ്യൂവിന് കീഴിലാണെന്നും അദ്ദേഹം അറിയിച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group