പാലസ്തീന് തീവ്രവാദികളും ഇസ്രയേല്‍ സേനയും തമ്മിലുള്ള ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ക്രൈസ്തവ നേതാക്കൾ.നിലവിലെ സാഹചര്യo ഹൃദയഭേദകവും, ആശങ്കാജനകവുമാണെന്ന് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് പറഞ്ഞു.
വിശ്വാസികള്‍ക്കെതിരായ അക്രമങ്ങള്‍ ആരാധനാസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്,
ഷെയിഖ് ജാറായിലെ പാലസ്തീനികളുടെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ അസ്വീകാര്യമാണ്. ഇസ്രായേല്‍ നടപടി എല്ലാ മതവിശ്വാസങ്ങളെയും സ്വാഗതം ചെയ്യുന്ന വിശുദ്ധ നാടിന്റെ ആത്മാവിനെ മുറിവേല്‍പ്പിച്ചിരിക്കുകയാണ്.അബ്രഹാമിക് മതങ്ങളുടെ ഹൃദയഭൂമിയായ ജെറുസലേമിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നു ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെടു..വിശുദ്ധ നാടിനു വേണ്ടിയുള്ള ഫ്രാന്‍സിസ് പാപ്പയുടെ പ്രാർത്ഥനയില്‍ പങ്കുചേരുന്നുവെന്നും പ്രശ്നപരിഹാരത്തിനായി രാജ്യാന്തര സമൂഹത്തിന്റെ ഇടപെടലും പ്രാർത്ഥനയും അനിവാര്യമാണെന്നും വിവിധ സഭകളിലെ മേലധ്യക്ഷന്മാർ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group