പ്രാർത്ഥനാ സമ്മേളനം വീട്ടിൽ നടത്തിയതിന് ക്രൈസ്തവ വിശ്വാസിക്ക് 10 വർഷം ജയിൽ ശിക്ഷ

സ്വന്തം ഭവനത്തിൽ പ്രാർത്ഥനാ സമ്മേളനം നടത്തിയതിന് ഇറാനിൽ ക്രൈസ്തവ വിശ്വാസിക്ക് 10 വർഷം ജയിൽശിക്ഷ.

ടെഹ്റാനിലെ റെവല്യൂഷനറി കോർട്ടാണ് അനുഷാവൻ അവേഡിയൻ എന്ന 60 കാരന് ജയിൽ ശിക്ഷ വിധിച്ചത്.

ഇസ്ലാം മതത്തെ അവഹേളിക്കാനാണ് പ്രാർത്ഥനാ സമ്മേളനം നടത്തിയത് എന്നായിരുന്നു കേസ്.

2020 ഓഗസ്റ്റിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ അടുത്ത കാലത്താണ് ഈ കേസ് പൊതുശ്രദ്ധ പിടിച്ചു പറ്റിയത്.

അനുഷാവനെ കൂടാതെ പ്രാർത്ഥനയിൽ പങ്കെടുത്തു എന്നതിന്റെ പേരിൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത അബാസ് സൂറി, മറിയം മുഹമ്മാദി എന്നിവർക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. 500 മില്യൻ റിയാൽ പിഴയായി കൊടുക്കുന്നതിന് പുറമെ, സോഷ്യൽ പൊളിറ്റിക്കൽ ഗ്രൂപ്പുകളിൽ നിന്ന് അകന്നു നില്ക്കുകയും രണ്ടു വർഷത്തേക്ക് ടെഹറാനിൽ പ്രവേശിക്കാതിരിക്കുകയും വേണമെന്നും വിധിയിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group