പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ഫീസിൽ ഇളവേർപ്പെടുത്തുമെന്ന് ക്രിസ്ത്യൻ മാനേജ്‌മന്റ്

എറണാകുളം: ക്രിസ്ത്യൻ മെഡിക്കൽ മാനേജ്മെന്റിന് കീഴിലുള്ള മെഡിക്കൽ കോളേജുകളിൽ ഈ വർഷം പ്രവേശനം നേടുന്ന വിദ്യാർഥികളിൽ നിന്നും ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി തീരുമാനിച്ച ഫീസ് ഈടാക്കിയാൽ മതിയെന്ന് ധാരണയായി. മെഡിക്കൽ പ്രവേശനത്തിന്റെ അവസാന സമയത്ത് ഉണ്ടാവുന്ന അനിശിചിത്വം ഒഴിവാക്കാനാണ് ഈ തീരുമാനം. തൃശൂർ അമല ജൂബിലി, കോലഞ്ചേരി മലങ്കര ഓർത്തഡോക്സ്‌, തിരുവല്ല പുഷ്പഗിരി എന്നീ മെഡിക്കൽ കോളേജുകൾ സംയുക്തമായി ചേർന്ന യോഗത്തിലാണ് വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ ഈ തീരുമാനം. പ്രതിവർഷം ഒരു വിദ്യാർഥിക്ക് 13 ലക്ഷം രൂപ ചിലവ് വരുന്നുണ്ടെങ്കിലും കോടതി ഉത്തരുവുകൾ കണക്കിലെടുത്തു പ്രവേശനം നേടുന്ന വിദ്യാർഥികളിൽ നിന്നും വാർഷിക ഫീസായി പ്രതിവർഷം പരമാവധി 7.65 ലക്ഷം രൂപ മാത്രം ആവശ്യപ്പെട്ടാൽ മതിയെന്നാണ് തീരുമാനം. ഇത് സംബന്ധിച്ച് ക്രിസ്ത്യൻ മെഡിക്കൽ മാനേജ്‌മന്റ് തീരുമാനം പ്രവേശനപരീക്ഷാ കമ്മീഷണറെ അറിയിച്ചിട്ടുണ്ട്.

കേരളാ ഹൈക്കോടതി ആവർത്തിച്ചു നൽകിയ മാനദണ്ഡവും സമയക്രമവും അവഗണിച്ച് ഈ വർഷവും സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് നിശ്ചയിച്ച ഫീ റെഗുലേറ്ററി കമ്മറ്റിയാണ് വിദ്യാർഥികളെ അനിശ്ചിത്വത്തിലാക്കിയതെന്നും അസോസിയേഷൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്നു വർഷങ്ങളിലും ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് ഘടന കേരളാ ഹൈക്കോടതി റദ്ദു ചെയ്തിരുന്നു. കോളേജുകളുടെ വരവ്-ചെലവുകളുടെ അടിസ്ഥാനത്തിൽ ഓരോ കോളേജിന്റെയും ഫീസ് നിർണ്ണയിക്കുന്നതിനും, ഒപ്പം ഫീസ് നിർണ്ണയം, പ്രവേശന നടപടികൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ പൂർത്തീകരിക്കുന്നതിനും നിശ്ചയിച്ചിരുന്നു. മെഡിക്കൽ കോളേജുകളിലെ ഫീസ് നിരക്കിൽ കൊണ്ടുവന്നിട്ടുള്ള ഈ മാറ്റം വിദ്യാർഥികൾക്ക് ആശ്വാസമാകുന്നതിനൊപ്പം സ്വാശ്രയ കോളേജുകളുടെ വൻതുക ഈടാക്കുന്ന പ്രവണതയ്ക്ക് കാര്യമായ തിരിച്ചടിയാകും. കഴിഞ്ഞ വർഷത്തെ കോടതി റദ്ദു ചെയ്ത ഫീസ് നിരക്കിനോട് പണപ്പെരുപ്പ നിരക്കും ചേർത്ത് ഫീ റെഗുലേറ്ററി കമ്മിറ്റി ഫീസ് ഘടന നിശ്ചയിച്ചത് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിനിടയാക്കി. നിലവിൽ കോളേജുകളിൽ ആദ്യ അലോട്ട്മെന്റ് മാറ്റിവെയ്ക്കപ്പെടേണ്ട സാഹചര്യയാവുമുണ്ടായിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group