ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മതനിന്ദയുടെ പേരിൽ ക്രിസ്‌തീയ വിശ്വാസികളായ അമ്മയെയും മകനെയും കൊലപ്പെടുത്തി. പട്ടാപകൽ ആളുകൾ നോക്കിനിൽക്കേയാണ് ഗുജ്രന്‍വാലാ ജില്ലയിലെ അഹമദ് നഗറിൽ കൊലപാതകം നടന്നത്. കാത്തോര്‍ ഗ്രാമവാസിയായ യാസ്മീന്‍ മസി എന്ന സ്ത്രീയേയും, അവരുടെ ഏക മകനായ ഉസ്മാന്‍ മസിയേയുമാണ് അയൽവാസിയായ ഹുസൈന്‍ ഷാക്കൂറും സംഘവും നീചമായി കൊലചെയ്തത്. ഹുസൈന്‍ ഷാക്കൂറിന്റെ അമ്മയായ ഇത്രത്ത് ബീബിയുമായി മാസങ്ങള്‍ക്ക് മുൻപ് യാസ്മീന്‍ മസി മതപരമായ ആശയങ്ങളുടെ പേരിൽ തറക്കമുണ്ടായെന്നും ഈ തർക്കമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നും യാസ്മീന്റെ ഭർത്താവ് ഷാബ്ബിര്‍ മസി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
വ്യക്തിപരമായ തര്‍ക്കമാണ് കൊലപാതകത്തിന്റെ പിന്നിലെ കാരണമെന്നാണ് പോലീസ് പറയുന്നത്. യാസ്മീന് നേരെ വെടിയുതിര്‍ത്ത ഹുസൈന്‍ അമ്മയുടെ സഹായത്തിനെത്തിയ മകൻ ഉസ്മാന് നേരെയും വെടിവെയ്ക്കുകയായിരിന്നു. അമ്മ മരിച്ച് മിനുട്ടുകൾക്കുളിൽ മകനും മരണപ്പെട്ടു എന്നാണ് റിപോർട്ടുകൾ. തന്റെ അമ്മയുടെ കയ്യില്‍ മുറുകെപ്പിടിച്ചു കൊണ്ട് മരിക്കുന്ന ഉസ്മാന്റെ ഹൃദയഭേദകമായ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിരവധിപേര്‍ ഈ നിഷ്ഠൂര കൊലപാതകത്തിന് സാക്ഷ്യം വഹിച്ചുവെങ്കിലും കൊലപാതകം തടയുവാനോ വെടിയേറ്റവരുടെ സഹായത്തിനായോ ആരും തന്നെ തയാറായില്ല എന്നാണ് മാധ്യമ റിപോർട്ടുകൾ.
പാക്കിസ്ഥാനിൽ നിരവധിയായ അക്രമങ്ങൾ ക്രിസ്ത്യൻ സമൂഹത്തിനുമേൽ അരങ്ങേറുന്നതായി നേരത്തെ റിപോർട്ടുകൾ ഉണ്ടായിരുന്നു. ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടികൊണ്ട്‌പോയി നിർബന്ധിത മതപരിവർത്തനം നടത്തുന്നത് സ്ഥിരസംഭവങ്ങൾ ആയികൊണ്ടിരിക്കുകയാണ്. അന്തർദേശീയതലയത്തിൽ പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാനിയമത്തിനെതിരെ കടുത്ത വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് മതനിന്ദയെ മറയാക്കി പുതിയ കൊലപാതകങ്ങള്‍.
വ്യക്തിവൈരാഗ്യം തീര്‍ക്കുവാന്‍ ഈ നിയമം മുസ്ലീങ്ങള്‍ ഒരുപകരണമാക്കി മാറ്റുന്നുവെന്ന ആരോപണം കാലങ്ങളായി നിലനിൽക്കുന്നുണ്ട്. പാക്കിസ്ഥാനില്‍ നിരപരാധികള്‍ ഇതിനു മുന്‍പും മതനിന്ദയുടെ പേരില്‍ കൊല്ലപ്പെട്ടിരുന്നു. ആധുനിക സമൂഹത്തിന് ചേരാത്തത് എന്ന രീതിയിലാണ് പാക്കിസ്ഥാനിലെ മതനിന്ദാനിയമത്തെ ലോകം നോക്കിക്കാണുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group