ക്രിസ്ത്യൻ നാടാർ സമുദായം എസ്ഇബിസി പട്ടികയിലേക്ക്

തിരുവനന്തപുരം: എസ്ഐയു സി ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമു ദായത്തിന്റെ (എസ്ഇബിസി) പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ നടപടിയിലൂടെ എസ്ഐയുസി ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തിന് ഉന്നതവിദ്യാഭ്യാസ കോഴ്സുകൾക്കുള്ള അഡ്മിഷൻ, പ്രവേശനപരീക്ഷകൾ എന്നിവയിൽ എസ്ബിസി സംവരണം ലഭിക്കും. എംബിബിഎസ്, ബിഡിഎ സ്, ബിടെക്, ബിഫാം, ബിഎ നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ തുടങ്ങി എല്ലാ പ്രഫഷണൽ കോഴ്സുകളിലും ഇവർക്ക് എസ്ബിസി സീറ്റ് സംവരണം ലഭിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group