ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി

തിരുവനന്തപുരം:എസ്ഐയുസി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തിൽ പെടുന്ന നാടാർ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി. ഇതിനായി 1958 ലെ കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർവീസ് റൂൾസിൽ 2021 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുന്നവിധം ഭേദഗതി കൊണ്ടുവരും.

എസ്ഐയുസി ഒഴികെയുള്ള ക്രിസ്ത്യൻ നാടാർ വിഭാഗത്തെ സംസ്ഥാന ഒബിസി പട്ടികയിൽപെടുത്തി 2021 ഫെബ്രുവരി ആറിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഭരണഘടനയുടെ 127-ാമത് ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിനെ തുടർന്ന് സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന സമുദായങ്ങളെ ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് തിരികെ ലഭിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. നിലവിലുളള സംവരണത്തെ ബാധിക്കാതെയാണ് നടപടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group