കൊച്ചി:ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒബിസി സംവരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതു സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി 25 നു പരിഗണിക്കാനായി മാറ്റി. ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.ഒബിസി പട്ടിക തയാറാക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കാനുള്ള ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പരിഗണിക്കുന്നതു വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി.പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അപ്പീല്‍ ഓണം അവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റിയത്.
നിയമനങ്ങള്‍ നടത്താന്‍ സ്റ്റേ അനിവാര്യമാണെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഓണം അവധിക്കുശേഷം അപ്പീല്‍ പരിഗണിക്കുന്നുണ്ടല്ലോയെന്നാണ് ഈ വിഷയത്തിൽ ഹൈക്കോടതി പ്രതികരിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group