മതനിന്ദാ കുറ്റം: അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് ക്രിസ്ത്യൻ നഴ്‌സുമാർക്ക് കോടതി ജാമ്യം..

മതനിന്ദാ കുറ്റം ആരോപിച്ച് പാകിസ്ഥാനിൽ അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് ക്രിസ്ത്യൻ നഴ്‌സുമാർക്ക് കോടതി ജാമ്യം അനുവദിച്ചെന്ന് റിപ്പോർട്ടുകൾ. ജാമ്യം ലഭിച്ചതിനെ തുടർന്ന് സെപ്തംബറിൽ അവർ ജയിൽ മോചിതരായെങ്കിലും തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രതികരണങ്ങൾ ഭയന്ന് അക്കാര്യം രഹസ്യമാക്കി വെക്കുകയായിരുന്നുവെന്ന്, കേസ് വാദിച്ച അറ്റോർണി അറ്റിഫ് ജമിൽ പഗാൻ പറഞ്ഞതായി മോർണിംഗ് സ്റ്റാർ ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു.

മറിയം ലാലിനും, നെവിഷ് അരൂജിൻ എന്നീ ക്രിസ്ത്യൻ നേഴ്സുമാർക്കണ് ഫൈസലാബാദ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. പാക്കിസ്ഥാനിൽ മതനിന്ദ കുറ്റം ആരോപിക്കപ്പെട്ടവർ വിചാരണകൂടാതെ വർഷങ്ങളോളം ജയിലിൽ കഴിയേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ, ജാമ്യം അനുവദിച്ച കോടതി നടപടിയെ അസാധാരണമെന്നാണ് അറ്റോർണി പഗാൻ വിശേഷിപ്പിച്ചത്. ‘ഫൈസലാബാദ് ജില്ലാ ജയിൽ അധികാരി മുഖാന്തിരം ഫയൽ ചെയ്ത ജാമ്യാപേക്ഷയിലാണ് കോടതി നടപടി ഉണ്ടായത്. മതനിന്ദയുമായി ബന്ധപ്പെട്ട കേസുകളിൽ സെഷൻസ് കോടതിയിൽനിന്ന് ഇപ്രകാരമൊരു നടപടി ഉണ്ടായത് അപൂർവമാണ്. അവർ ഇരുവരും സുരക്ഷിതരാണിപ്പോൾ.’ വാദം പൂർത്തിയാകുമ്പോൾ, ഇവരുടെ നിരപരാധിത്യം കോടതിക്ക് ബോധ്യപ്പെടുമെന്നും അറ്റോർണി പ്രത്യാശ പ്രകടിപ്പിച്ചു.

ഖുറാനെ അവഹേളിച്ചു എന്ന് ആരോപിച്ച് 2021 ഏപ്രിലിലാണ് ഫൈസലാബാദ് ഡിസ്ട്രിക്ട് ആശുപത്രിയിലെ നഴ്സുമാരായ ഇവരെ അറസ്റ്റ് ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group