മണിപ്പൂരില്‍ സംഘർഷത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ അമ്പതിലധികം പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ പ്രതിഷേധവുമായി ക്രൈസ്തവരുടേതുള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തി. അതേസമയം മേഖലയില്‍ സംഘര്‍ഷങ്ങള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.തീവ്രവാദികളാണെന്ന് ആരോപിച്ച് നാല്പതോളം കുക്കി ഗോത്രനിവാസികളെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് മണിപ്പൂര്‍ സ്റ്റേറ്റ് കമാന്‍ഡോകളുള്‍പ്പെടെയുള്ള സംഘം കൊലപ്പെടുത്തിയതെന്ന് സംഘടനകള്‍ ആരോപിച്ചു.
മെയ്തേയ് വിഭാഗത്തില്‍ പെട്ട മുഖ്യ മന്ത്രിയുള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെ നടന്ന വ്യാജ ഏറ്റുമുട്ടലാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് കുക്കി സ്റ്റുഡന്‍റസ് ഓര്‍ഗനൈസേഷന്‍ ആരോപിച്ചു. 40 കുകി തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊന്നെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് രംഗത്തെത്തിയതിനു പുറകെയാണ് സംഘടനകള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഗ്രാമങ്ങള്‍ക്ക് കാവല്‍ നിന്നവരെ അര്‍ധരാത്രിക്കു ശേഷം മണിപ്പുര്‍ കമാന്‍ഡോകള്‍ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു. ഈ മാസം 3,4 തീയതികളിലായി മെയ്തെയ് വിഭാഗവും കുക്കി ഗോത്രവും തമ്മിലുണ്ടായ വംശീയ കലാപത്തില്‍ 75 പേരാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മുതല്‍ കലാപം വീണ്ടും ശക്തിപ്രാപിച്ചു തുടങ്ങിയിരുന്നു. ഇതോടെ ആകെ മരണം 115 കവിഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group