മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണം: ഇന്തോനേഷ്യയിലെ ക്രൈസ്തവ സംഘടനകൾ.

മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണം: ഇന്തോനേഷ്യയിലെ ക്രൈസ്തവ സംഘടനകൾ
#Christian organizations in Indonesia demands for the protection of human rights.

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ കത്തോലിക്കാ അല്മായ സംഘടനകള്‍ രാജ്യത്തെ ക്രൈസ്തവ സമൂഹം നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക യുഎന്‍ സമിതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയെ സമീപിച്ചു. ഒക്ടോബര്‍ 26ന് മതാധ്യാപകന്‍ റൂഫിനുസ് തിഗാവിനെ സുരക്ഷാ സേനാംഗങ്ങള്‍ വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് വിവിധ സംഘടനകള്‍ യുഎന്നിനെ സമീപിച്ചിരിക്കുന്നത്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും കൊലപാതകികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പാപ്പുവാ പ്രവിശ്യയിലെ
സന്യസ്തരുടെ സംഘടനകളും കത്തോലിക്കരും കുറ്റപ്പെടുത്തി.

ഇന്തോനേഷ്യയില്‍ വർധിച്ചുവരുന്ന ആക്രമങ്ങളും സുരക്ഷാസേന അതിവേഗം വെടിവയ്പിലേക്കു തിരിയുന്നതും ചൂണ്ടിക്കാട്ടി ജക്കാര്‍ത്ത ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഇഗ്നേഷ്യസ് സുഹാര്യോ ഹാര്‍ജ്യോത് മോജ്യോയും മറ്റു മതമേലധ്യക്ഷന്മാരും മന്ത്രി മാഹ്ഫുദുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്തോനേഷ്യയിലെ ക്രൈസ്തവര്‍ സുരക്ഷാ പോലീസിന്റെ വെടിവയ്പുകള്‍ക്ക് ഇരകളാവുന്നത് പതിവായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനോടുള്ള ഭരണകൂടത്തിന്റെ തണുത്ത സമീപനം ആശങ്കാജനകമാണെന്ന് കര്‍ദ്ദിനാള്‍ ഇഗ്നേഷ്യസ് അഭിപ്രായപ്പെട്ടു.

അഗസ്തീനസ് ദുവിത്താവ് എന്ന ഒരു കത്തോലിക്കാ മതാധ്യാപകന്‍ ഒക്ടോബര്‍ ഏഴിനും രണ്ടു പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാര്‍ സെപ്റ്റംബർ രണ്ടിനും കൊലചെയ്യപ്പെട്ടിരുന്നു. കോംനാസ് ഹാം എന്ന് വിളിക്കപ്പെടുന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം ഇന്തോനേഷ്യയില്‍ ക്രൈസ്തവർ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ നേരിടുന്നത് കടുത്ത മത പീഡനവും അവഗണനയുമാണെന്ന് കണ്ടെത്തിയിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷരാജ്യമാണ് ഇന്തോനേഷ്യ.
ഇസ്ലാമിക രാജ്യങ്ങളിൽ മതന്യൂനപക്ഷങ്ങൾക്ക് അവകാശങ്ങൾ നിഷേധിക്കുന്നതിൽ കടുത്ത പ്രതിഷേധം വിവിധ ക്രൈസ്തവ സംഘടനകൾ സംഘടിപ്പിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group