രാഷ്ട്രത്തിന്റെ നിര്‍മ്മാണത്തില്‍ ക്രൈസ്തവ പങ്കാളിത്തം വിലമതിക്കാനാവാത്തത് :കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി

ഭാരതത്തിന്റെ പുന:നിര്‍മ്മാണത്തില്‍ ക്രൈസ്തവ പങ്കാളിത്തം മഹത്തരമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോണ്‍ ബര്‍ള. ക്രൈസ്തവര്‍ നല്കുന്ന സേവനങ്ങള്‍ മറക്കുവാന്‍ രാഷ്ട്രത്തിന് കഴിയുകയില്ല എന്നും സഹമന്ത്രി ജോണ്‍ ബര്‍ള കൂട്ടിച്ചേര്‍ത്തു. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ നേതൃത്വത്തില്‍ തിരുവല്ല തോട്ടഭാഗം സെന്‍റ് മേരീസ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചില്‍ നടന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യത്തിന് മുന്‍പും സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും സ്വതന്ത്ര ഭാരതത്തിലും ക്രൈസ്തവ സമൂഹം വഹിച്ച പങ്ക് നിസ്തുലമാണ് എന്നും അദ്ദേഹം പ്രസ്താവിച്ചു. ക്രൈസ്തവ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരിലും ജോലി ചെയ്യുന്നവരിലും ചികിത്സ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നേടുന്നവരിലും ബഹു ഭൂരിപക്ഷവും ക്രൈസ്തവ വിഭാഗത്തിന് പുറത്തുള്ളവര്‍ ആണെന്നും ഈ സേവനങ്ങള്‍ മറക്കുവാന്‍ രാഷ്ട്രത്തിന് കഴിയുകയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്‍റ് ബിഷപ് ഡോ. ഉമ്മന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. മാര്‍ അത്തനേഷ്യസ് യൂഹാന്‍ പ്രഥമന്‍ മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, അലക്സിയോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്ത, ബിഷപ് ഡോ. ജോര്‍ജ് ഈപ്പന്‍, കെസിസി. ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഫാ. സിജോ പന്തപ്പള്ളില്‍, ലിനോജ് ചാക്കോ, ജോജി പി. തോമസ്, ബെന്‍സി തോമസ് എന്നിവര്‍ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group