പാക്കിസ്ഥാനിൽ വീണ്ടും ക്രൈസ്തവ പീഡനം.

പാക്കിസ്ഥാനിൽ നിന്ന് വീണ്ടും ക്രൈസ്തവ പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്ത്.പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒകര ജില്ലയിൽ മുസ്‌ലീം സംഘം ക്രിസ്ത്യൻ വീടുകൾ ആക്രമിച്ചു.അക്രമിസംഘം ഗ്ലാസ് ബോട്ടിലുകൾ, കല്ലുകൾ, മഴു,വടികൾ , ഇഷ്ടിക എന്നിവ ഉപയോഗിച്ചായിരുന്നു വീടുകൾ ആക്രമിച്ചത്. വീടിനുള്ളിൽ കയറി വീട്ടുപകരണങ്ങൾ തകർക്കുകയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉപദ്രവിക്കുകയും ചെയ്തതായി ഗ്രാമവാസികൾ പറഞ്ഞു.80 ക്രിസ്ത്യൻ കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളത് . നിരവധി ആളുകൾക്ക് ഗുരുതരമായ പരിക്കുകൾ പറ്റി . പോലീസ് സംഭവ സ്ഥലം സന്ദർശിക്കുകയും നിയമപ്രകാരം അക്രമികൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു .മുസ്ലിം തീവ്രവാദ ത്തെ എതിർക്കുവാൻ പാക്കിസ്ഥാൻ സർക്കാർ കാണിക്കുന്ന അലംഭാവം മതന്യൂനപക്ഷങ്ങൾക്കെതിരായ ഇത്തരം ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സെന്റ് തോമസ് കാത്തലിക് ചർച്ച് ഇടവക വികാരി ഫാദർ ഖാലിദ് മുഖ്താർ പറഞ്ഞു.ന്യൂനപക്ഷ സംരക്ഷണവുമായി ബന്ധപ്പെട്ട് ഭരണകൂടം ക്രിയാത്മകമായ നടപടികൾ സ്വീകരിക്കണമെന്ന് ഫാദർ മുഖ്താർ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group