നസ്രാണി പഠന പരമ്പരമെഗാ ക്വിസ് സീസൺ 2 ഉടൻ ആരംഭിക്കുന്നു

നസ്രാണി പഠന പരമ്പരയിലെ അംഗവുമായിരുന്ന തോമസുകുട്ടി ഫിലിപ്പിന്റെ സ്മരണാർത്ഥം നടത്തുന്ന നസ്രാണി പഠന പരമ്പരയുടെ മെഗാ ക്വിസ് സീസൺ 2 സംഘടിപ്പിക്കുന്നു. സിറോ മലബാർ സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനം ആയ സിറോ മലബാർ യൂത്ത് മൂവ്മെന്റും ( SMYM ) കാഞ്ഞിരപ്പള്ളി രൂപതയീലെ കട്ടപ്പന ഫൊറാനയും ചേർന്ന് രൂപം കൊടുത്ത നസ്രാണി പഠന പരമ്പരയാണ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. 2020 ജനുവരി 23ന് രൂപം കൊണ്ട പഠന പരമ്പര വിവിധങ്ങളായ പഠന പരിപാടികൾ ആവിഷ്കരിച്ചു വരുന്നു . നല്ലതണ്ണി നസ്രാണി റീസേർച്ച് സെന്റർ ഡയറക്ടർ ഡോ. ചവറപ്പുഴ യാക്കോവ് കത്തനാർ നേതൃത്വം നൽകിയ “ചോദിക്കു, പറയാം” എന്ന ചോദ്യോത്തര പംക്തിയും വർത്തമാന പുസ്തക പാരായണ പരമ്പരയും പ്രത്യേക ജന ശ്രദ്ധ ആകർഷിച്ചവയാണ്.ഫാദർ . സെബാസ്റ്റ്യൻ മുതുപ്ളാക്കൽ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഡോ.പോളി മണിയാട്ട്, ഡോ.സി.റോസ്ലിൻ, മല്പാൻ മാത്യു വെള്ളാനിക്കൽ, ഡോ.ജോസ് കൊച്ചുപറമ്പിൽ, ഡോ.ജേക്കബ് കിഴക്കേ വീട്ടിൽ, ഫാ.ജോസഫ് കളത്തിൽ, ഫാ.തോമസ് തെക്കേമുറി, ഡോ.തോമസ് പൂവത്താനിക്കുന്നേൽ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, എസ്. എം.വൈ എം ഗ്ലോബൽ മുൻ ഡയറക്ടർ ഫാദർ.ജോസഫ് ആലഞ്ചേരി, SMYM കാഞ്ഞിരപ്പള്ളി രൂപതാ ഡയറക്ടർ ഫാ.വർഗീസ് കൊച്ചുപുരയ്ക്കൽ , SMYM കട്ടപ്പന ഫൊറോനാ ഡയറക്ടർ ഫാ. ആന്റണി കുഴിപ്പിൽ,ആൽവിൻ മണിയങ്ങാട്ട് തുടങ്ങി നിരവധി പ്രഗത്ഭ വ്യക്തികളുടെ പിന്തുണയും സഹകരണo കൊണ്ടും ശ്രദ്ധേയമാണ് നസ്രാണി പഠന പരമ്പര..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group