നൈജീരിയയിലെ കടുനയിൽ ഏറ്റവും കൂടുതൽ ക്രൈസ്തവർ താമസിക്കുന്ന പ്രദേശമായ സമൻദബോ എന്ന ഗ്രാമം ഫുലാനി തീവ്രവാദികൾ അഗ്നിക്കിരയാക്കി.
കഴിഞ്ഞദിവസം നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 45- ലധികം വീടുകൾ കത്തിനശിക്കുകയും ചെയ്തു.
“പുലർച്ചെ 2:30- ഓടെയാണ് ഫുലാനി തീവ്രവാദികൾ വന്നത്. ഗ്രാമത്തിലെ സുരക്ഷാജീവനക്കാർ പുറത്ത് പെട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു. പെട്ടെന്ന് ഗ്രാമത്തിന്റെ അതിർത്തിയിൽ നിന്ന് വെടിയൊച്ചകൾ കേട്ടു. ഞങ്ങളുടെ വീടുകളും ദൈവാലയവും അവർ കത്തിച്ച് ചാമ്പലാക്കി” – ഗ്രാമവാസിയായ ഹിലരി പറഞ്ഞു.
കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചതിനു ശേഷമാണ് സംഭവസ്ഥലത്ത് സർക്കാർ സൈനികർ എത്തിയതെന്നും ഗ്രാമവാസികളെ സഹായിക്കാൻ സർക്കാർ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലന്നും ഇപ്പോൾ ഗ്രാമം മുഴുവൻ വിജനവും ഏകാന്തവുമാണെന്നും വളരെ സങ്കടകരവും മനുഷ്യത്വരഹിതവുമായ അവസ്ഥയിലൂടെയാണ് തങ്ങൾ കടന്നു പോകുന്നതെന്നും ഗ്രാമവാസികൾ പറയുന്നു.
നൈജീരിയയിൽ ക്രൈസ്തവർ നിരന്തരമായി തീവ്രവാദികളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നുണ്ട്. കടുന സംസ്ഥാനത്തിന്റെ ഗവർണറായിരുന്ന നാസിർ എൽ-റുഫായി ക്രൈസ്തവ സമൂഹത്തോട് പുലർത്തുന്ന ശത്രുത മനോഭാവo ഒരു പരിധിവരെ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ സംസ്ഥാനത്ത് വർദ്ധിക്കുവാൻ ഇടയാക്കുന്നുണ്ട്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group